ദുബായ്: വ്യത്യസ്ത മേഖലയില്‍ പ്രതിഭ തെളിയിച്ച് ലോകത്തെ വിസ്മയിപ്പിച്ച കുട്ടികള്‍ ദുബായില്‍ ഒത്തുചേർന്നു. 15 വയസ്സിന് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അവരുടെ കഴിവുകളും, പ്രാവീണ്യവും ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും മികച്ച 100 ചൈല്‍ഡ് പ്രോഡിജികളെ തിരഞ്ഞെടുത്ത് അംഗീകാരം നല്‍കുന്ന ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ്‌സ് വേദിയിലാണ് കുഞ്ഞുതാരങ്ങളുടെ കൂടിച്ചേരൽ നടന്നത്.
ആയോധനകല, പെയിന്‍റിംഗ് മോഡലിംഗ്, എഴുത്ത്, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, അഭിനയം തുടങ്ങി നിരവധി പശ്ചാത്തലങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ഇത്തവണ ഒത്തുചേർന്നു.ഇന്ത്യ യെകൂടാതെ . യുഎസ്എ, ഫ്രാന്‍സ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, സ്‌പെയിന്‍,ജോര്‍ജിയ, കെനിയ, ബ്രസീല്‍, ഗ്രീസ്, ബെല്‍ജിയം, റൊമാനിയ, തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ കുട്ടികള്‍.
പ്രൗഢ ഗംഭീരമായ ചടങ്ങില്‍ യുഎഇ കാബിനറ്റ് അംഗവും, സഹിഷ്ണുത, സഹവാസ വകുപ്പ്
മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. നോബേല്‍ സമ്മാന ജേതാവ് സര്‍ റിച്ചാര്‍ഡ് ജെ റോബര്‍ട്ട്‌സ് അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. യുവതയാണ് ലോകത്തിന്‍റെ കരുത്ത്. യുഎഇയില്‍, നമ്മുടെ യുവാക്കള്‍ക്ക് മികവും നേട്ടവും സ്വീകരിക്കുക എന്നത് ജീവിതം തന്നെ സ്വീകരിക്കുന്നതുപോലെയാണെന്ന് വിശ്വസിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ പറഞ്ഞു. കുട്ടികള്‍ അവരുടെ അസാധാരണമായ കഴിവുകള്‍ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരം പ്രതിഭകള്‍ക്ക് അംഗീകാരങ്ങള്‍ നല്‍കിയാല്‍ അത് അവരെ കൂടുതല്‍ മികവ് പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കും. 3% (210 ല്‍ 6) ചൈല്‍ഡ് പ്രോഡിജികള്‍ക്ക് മാത്രമേ അവരുടെ കഴിവുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും അവരുടെ മേഖലയില്‍ വിജയിക്കാനും കഴിയൂ എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ആഗോള തലത്തില്‍ അംഗീകാരം നേടാന്‍ അര്‍ഹരായ ലോകമെമ്പാടുമുള്ള 100 ബാലപ്രതിഭകളെ ആദരിക്കുന്നതിനുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോമാണ് ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ്‌സ്. തിരഞ്ഞെടുക്കപ്പെട്ട മികച്ച 100 ബാലപ്രതിഭകളെ 'ടോപ്പ് 100 ചൈല്‍ഡ് പ്രോഡിജിസ് 2022-2023 പുസ്തകത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്‍റെ പ്രകാശനവും ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ നിര്‍വഹിച്ചു. ഈ പുസ്തകം ലോകത്തിലെ എല്ലാ മികച്ച ലൈബ്രറികളിലേക്കും വിതരണം ചെയ്യും.
'ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രചോദനാത്മകമായ ഒരു കൂട്ടം യുവപ്രതിഭകളെ കാണാനും അഭിവാദ്യം ചെയ്യാനും അവസരം ലഭിച്ചതില്‍ ഏറെ സന്തുഷ്ടനാണെന്ന് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ബാലപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അതുല്യമായ ഉദ്യമമാണെന്നും, വരും വര്‍ഷങ്ങളില്‍ പ്രതിഭാധനരായ ബാല പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള കൂടുതല്‍ ബൃഹത്തായ ഒരു വേദിയായി ഇത് വര്‍ത്തിക്കുമെന്നും ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡിന്റെ സ്ഥാപക സിഇഒ പ്രശാന്ത് പാണ്ഡെ പറഞ്ഞു. ഈ ഭൂമിയിലെ ഓരോ കുട്ടിയും അവരുടേതായ രീതിയില്‍ സവിശേഷമാണ്. ശരിയായ മാര്‍ഗനിര്‍ദേശവും ശരിയായ പാതയും, അന്തരീക്ഷവും ലഭ്യമാക്കുന്നത്, അവരുടെ ആന്തരിക കഴിവുകള്‍ തിരിച്ചറിയുന്നതിനും ശരിയായ ദിശയില്‍ അവരെ നയിക്കുന്നതിനും സഹായിക്കുന്നതായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഇന്ത്യയുടെ ഹരിത മനുഷ്യന്‍ എന്നും അറിയപ്പെടുന്ന ഡോ. കെ.അബ്ദുള്‍ ഗനിയും ഈ ഉദ്യമത്തിന് മാര്‍ഗനിര്‍ദേശം നല്‍കുകയും, ചടങ്ങിനെക്കുുറിച്ച് വളരെ ആവേശഭരിതനായി സംസാരിക്കുകയും ചെയ്തു. കല, സംഗീതം, നൃത്തം, എഴുത്ത്, മോഡലിംഗ്, അഭിനയം, ശാസ്ത്രം, കായികം എന്നിവ ഉള്‍പ്പെടുന്ന വിവിധ രംഗങ്ങളിലെ ബാലപ്രതിഭകളെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരത്തിലുള്ള ആദ്യ പ്ലാറ്റ്ഫോമാണ് ജിസിപി അവാര്‍ഡ്‌സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.