കസ്റ്റംസ് തീരുവ കൂട്ടി; ഇന്ത്യന്‍ നിര്‍മിത ഫോണുകള്‍ക്ക് വില കൂടും

കസ്റ്റംസ് തീരുവ കൂട്ടി; ഇന്ത്യന്‍ നിര്‍മിത ഫോണുകള്‍ക്ക് വില കൂടും

മുംബൈ: ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടുമെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് തീരുവയിലുണ്ടായ വര്‍ധനവാണ് സ്മാര്‍ട്ട് ഫോണുകളുടെ വില വര്‍ധിക്കാന്‍ ഇടയാക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ അസംബ്ലിയ്ക്കുള്ള കസ്റ്റംസ് തീരുവ 10 ശതമാനമാണ്.

ഡിസ്‌പ്ലേ അസംബ്ലിക്കൊപ്പം ആന്റിന പിന്‍, പവര്‍ കീ തുടങ്ങിയ മറ്റ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉണ്ടെങ്കില്‍ തീരുവ 15 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം. ഇതാണ് വില വര്‍ധിക്കാന്‍ കാരണം. അതേസമയം, തീരുവ കൂട്ടരുതെന്ന് ഇന്ത്യന്‍ ഫോണ്‍ നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാണ് പുതിയ വാര്‍ത്തയും വരുന്നതെന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര വ്യവസായത്തിന് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം വരാന്‍ ഇടയാകുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.