ദുബായ്: ബസ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ആപ്പ് സജ്ജമാക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ആവശ്യമുളളപ്പോള്‍ ആപ്പിലൂടെ ബുക്ക് ചെയ്ത് ബസ് സേവനം പ്രയോജനപ്പെടുത്താനാകും. ഇതോടെ  ബസുകളുടെ സേവനം ലഭ്യമല്ലാത്ത ഇടങ്ങളിലും ആപ്പിലൂടെ ബുക്ക് ചെയ്താല്‍  ബസുകള്‍ എത്തും. 
 പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കത്തില്‍ രണ്ട് മേഖലകളിലാണ് ഇടത്തരം ബസ് സർവ്വീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ആർകാബുമായി ആർടിഎ ഒപ്പിട്ടു. 
ഇന്‍റർ നാഷണല്‍ സിറ്റി- ദുബായ് സിലിക്കണ്‍  ഓയാസിസിനും ജബല്‍ അലി ഫ്രീസോണിനുമിടയിലാണ് ആദ്യ റൂട്ട്. 
ഇന്‍റർനാഷണല്‍ സിറ്റി- ജെഎല്‍റ്റിയാണ് രണ്ടാമത്തെ റൂട്ട്. 3 മാസമായിരിക്കും പരീക്ഷണ ഓട്ടം നടത്തുക. പിന്നീട് 12 സ്ഥലങ്ങളിലേക്ക് സേവനം നീട്ടും. 
മികച്ച പൊതുഗതാഗത സംവിധാനത്തിന് അനുയോജ്യമായ രീതിയിൽ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന സേവനം നല്‍കുന്ന ആർടിഎയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അല്‍ കാബിന്‍റെ സഹസ്ഥാപകനും സിഇഒയുമായ ബിലാല്‍ ശബന്ദ്രി പറഞ്ഞു. 
ദുബായ് ഫ്യൂച്ചർ ആക്സിലറേറ്റേഴ്സ് പ്രോഗ്രാമിന്റെ വിജയത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ആർടിഎയുടെയും ആർക്കാബിന്റെയും പങ്കാളിത്തമെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ ഫ്യൂച്ചർ ഡിസൈൻ ആൻഡ് ആക്സിലറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഫലാസി പറഞ്ഞു.
സ്മാർട്ട് സേവനങ്ങൾ, ഇ-ഹെയ്‌ലിംഗ്, ബസ്-ഓൺ-ഡിമാൻഡ് എന്നീ സേവനങ്ങളെല്ലാം ആർടിഎ നല്‍കുന്നുണ്ട്. അതിനോട് ചേർന്ന് നില്‍ക്കുന്നതാകും പുതിയ സേവനവുമെന്നാണ് വിലയിരുത്തല്‍.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.