സ്ത്രീകള്‍ക്കായി സൗജന്യ അർബുദ പരിശോധന,പിങ്ക് കാരവന്‍ യാത്ര തുടങ്ങി

സ്ത്രീകള്‍ക്കായി സൗജന്യ അർബുദ പരിശോധന,പിങ്ക് കാരവന്‍ യാത്ര തുടങ്ങി

ഷാ‍ർജ: സ്ത്രീകള്‍ക്കായി സൗജന്യ അർബുദ പരിശോധനാ സൗകര്യമൊരുക്കി എമിറേറ്റിലുടനീളം പിങ്ക് കാരവന്‍ യാത്ര തുടങ്ങി. സ്തനാർബുദമുള്‍പ്പടെ സ്ത്രീകളില്‍ കണ്ടുവരുന്ന അർബുദ രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്തി ചികിത്സ ഉറപ്പിക്കുകയെന്നുളളതാണ് പിങ്ക് കാരവന്‍റെ ലക്ഷ്യം. ഷാ‍ർജയുടെ വിവിധ പ്രദേശങ്ങളില്‍ പിങ്ക് കാരവന്‍ എത്തും. സൗജന്യ സ്ക്രീനിംഗുകളും വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ഉപദേശങ്ങളും ഇതിലൂടെ ലഭ്യമാകും. 

ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് മെഡിക്കൽ മൊബൈൽ ക്ലിനിക്കാണ് പിങ്ക് കാരവന്‍ നടത്തുന്നത്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും പരിശോധന നടത്താനും ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്ന ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യന്‍റ്സ് സ്ത്രീകളോട് അഭ്യർത്ഥിച്ചു.
40 വയസും അതിന് മുകളില്‍ പ്രായമുളളവർക്കും
സൗജന്യ മാമോഗ്രാം സ്ക്രീനിംഗും തുടർ ചികിത്സയ്ക്കുളള മാർഗനിർദ്ദേശങ്ങളും നല്‍കും.

ഓഗസ്റ്റ് 17-18 തീയതികളിൽ കൽബയില്‍ സുഹൈല സബർബിലായിരുന്നു പിങ്ക് കാരവന്‍ സേവനം നല്‍കിയത്. നിരവധി പേരാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്.
ഓഗസ്റ്റ് 24 മുതൽ 25 വരെ അൽ ദൈദ് നഗരത്തിലെ അൽ ബുസ്താൻ സബർബ് കൗൺസിലില്‍ പിങ്ക് കാരവന്‍ സേവനം ലഭ്യമാകും.രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെയാണ് കണ്‍സള്‍ട്ടേഷന്‍. സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കൽബയിലെ ഷാർജ ലേഡീസ് ക്ലബിലും പിങ്ക് കാരവന്‍ സേവനം ലഭ്യമാകും. ഒരു ദിവസം 40 പേരെ പരിശോധിക്കാനുളള സൗകര്യമാണ് ഒരുക്കിയിട്ടുളളത്. 


ഈ വർഷം തുടക്കം മുതല്‍ ഇതുവരെ അൽ റഹ്മാനിയ, അൽ സീയൂഹ്, വാസിത്, മുവെയ്‌ലെ, കൽദെയ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിൻ, ഷാർജ ഇന്‍റർനാഷണല്‍ എയർപോർട്ട്, അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളില്‍ പിങ്ക് കാരവന്‍ സേവനം ലഭ്യമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.