'കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയേണ്ട': മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ലത്തീന്‍ അതിരൂപത

'കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയേണ്ട': മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സമരത്തെ നിയമസഭയില്‍ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനാണ് അതിരൂപതയുടെ മറുപടി.

'നികൃഷ്ട ജീവിയുടെ കീഴിലാണ് സംസ്ഥാന മന്ത്രിസഭ. കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയേണ്ട. തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവര്‍കോവിലിന്റേത് കള്ളങ്ങള്‍ കുത്തിനിറച്ച പ്രസംഗമാണ്. മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളെ കളിയാക്കുകയാണ്. മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂ' - ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു

മുഖ്യമന്ത്രി യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ല. കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ച് കൊടുക്കണം.തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചേ മതിയാകൂ. മത്സ്യത്തൊഴിലാളികളുടെ സമരത്തെ വര്‍ഗീയ സമരമെന്ന് ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തീര ശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്റെയും നിലപാട് ഒന്നാണ്. 3000 ത്തോളം വീടുകള്‍ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.