തീരദേശ ജനതയ്ക്ക് ഐക്യദാർഢ്യം: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ മതിൽ

തീരദേശ ജനതയ്ക്ക് ഐക്യദാർഢ്യം: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ മതിൽ

തിരുവനന്തപുരം: തീരദേശ ജനതയുടെ സമരത്തിന് പിന്തുണയുമായി കെ.സി.വൈ.എം സംസ്ഥാന സമിതി മനുഷ്യമതിൽ തീർത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയമായ നിർമാണത്തിനെതിരെ, സർക്കാർ സംവിധാനങ്ങളുടെ നടപടികൾക്കെതിരെ അതിജീവനത്തിനും, ഉപജീവനത്തിനുമായി പോരാടുന്ന കടലിന്റെ മക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി, തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ മനുഷ്യ മതിൽ തീർത്തു പ്രതിഷേധിച്ചു. തീരദേശ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ സമരമുഖത്ത് തുടരുമെന്നും, ഇത് ഒരു തുടക്കം മാത്രമാണെന്നും കെ.സി.വൈ.എം സംസ്ഥാന അധ്യക്ഷൻ ശ്രീ.ഷിജോ ഇടയാടിയിൽ അറിയിച്ചു.

കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി ഡയറക്ടർ ഫാ. ജിജു അറക്കതറ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു . തീരദേശ ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കത്തോലിക്ക യുവജന പ്രസ്ഥാനംഒറ്റക്കെട്ടായി മുൻപിൽ ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ആലപ്പുഴ രൂപത ഡയറക്ടർ ഫാ. തോമസ് മണിയപൊഴിയിൽ, ആലപ്പുഴ രൂപത പ്രസിഡന്റ്‌ വർഗീസ് മാപ്പിള എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, ഡെലിൻ ഡേവിഡ്, ലിനു വി. ഡേവിഡ്, സ്മിത ആന്റണി, ലിനറ്റ് വര്‍ഗ്ഗീസ്, സി.റോസ് മെറിൻ എസ്. ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.