റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന്റെ ഇന്ത്യന്‍ ബന്ധം; ഐബി-എന്‍.ഐ.എ സംഘം റഷ്യയിലേക്ക്

റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന്റെ ഇന്ത്യന്‍ ബന്ധം; ഐബി-എന്‍.ഐ.എ സംഘം റഷ്യയിലേക്ക്

ന്യൂഡല്‍ഹി: റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റഷ്യ സന്ദര്‍ശിച്ചേക്കും. ഇയാള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.

റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്ന വിവരം റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസാണ് പുറത്ത് വിട്ടത്. എന്‍ഐഎയിലേയും ഐബിയിലേയും അന്വേഷണ സംഘാംഗങ്ങള്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം പിടിയിലായ ഭീകരന് ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടോ എന്നും സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

തുര്‍ക്കിയില്‍ പരിശീലനം നേടിയ ഇയാള്‍ റഷ്യ വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഭീകരസംഘം ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നത്. ഇന്ത്യയിലുള്ളവര്‍ പ്രവാചക നിന്ദ നടത്തിയെന്നും അതിനാല്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനാണ് പദ്ധതി ഇട്ടിരുന്നതെന്നും ഭീകരര്‍ സമ്മതിച്ചതായി സ്ഫുട്നിക് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.