രാജ്യവിരുദ്ധ പരാമര്‍ശം: കെ.ടി ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; ഡല്‍ഹിയിലെ പരാതിയിലും കുടുങ്ങും

രാജ്യവിരുദ്ധ പരാമര്‍ശം: കെ.ടി ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; ഡല്‍ഹിയിലെ പരാതിയിലും കുടുങ്ങും

തിരുവനന്തപുരം: പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട മുന്‍ മന്ത്രിയും നിരോധിത സംഘടനയായ സിമിയുടെ മുന്‍ നേതാവുമായ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.

ജലീലിന്റെ രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് തിരുവല്ല ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്.

കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആസാദ് കാശ്മീരെന്ന വിവാദ പരാമര്‍ശം നടത്തിയത്. പോലീസ് സുരക്ഷയില്‍ കാശ്മീര്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രാജ്യവിരുദ്ധ പരാമര്‍ശം.

'ജമ്മുവും കാശ്മീര്‍ താഴ് വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍. കാശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം ആസാദ് കാശ്മീരെന്നാണ് അറിയപ്പെട്ടിരുന്നതെന്നായിരുന്നു' ജലീലിന്റെ പ്രസ്താവന.

വിഭജന കാലത്ത് നല്‍കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കാശ്മീര്‍ ജനതയ്ക്ക് ദുഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ്ഥാനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കാശ്മീര്‍ എന്നാണ് അറിയപ്പെട്ടത്.

സിയാഉല്‍ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കാശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നുമായിരുന്നു ജലീലിന്റെ പ്രസ്താവന. ഇതിനെതിരെ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഡല്‍ഹി ഡിസിപിക്കും പരാതി ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭ്ഭാഷകന്‍ ജി.എസ് മണി നല്‍കിയ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിലും ജലീലിനെതിരെ കേസെടുക്കാനൊരുങ്ങുകയാണ് പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.