വാക്‌സിനെടുത്തിട്ടും വീട്ടമ്മ മരിച്ച സംഭവം: പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

വാക്‌സിനെടുത്തിട്ടും വീട്ടമ്മ മരിച്ച സംഭവം: പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം. കോഴിക്കോട് പേരാമ്പ്ര കുത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രികയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിന് അടുത്തുള്ള വയലില്‍ വച്ച് ഇവരുടെ മുഖത്ത് തെരുവുനായ കടിക്കുകയായിരുന്നു. അതിനുശേഷം പേവിഷബാധയ്‌ക്കെതിരെ കൃത്യമായ ഇടവേളകളില്‍ വാക്സീനുകള്‍ എടുത്തിരുന്നു.

പത്ത് ദിവസം മുന്‍പ് ചന്ദ്രികയ്ക്ക് പനിയും അണുബാധയും ഉണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. നായയുടെ കടിയേറ്റ അന്നു തന്നെ ചന്ദ്രികയ്ക്ക് താലൂക്ക് ആശുപത്രിയില്‍ നിന്ന് തൊലിപ്പുറത്ത് നല്‍കുന്ന ഇന്‍ട്രാ ഡെര്‍മല്‍ വാക്‌സീന്‍ (ഐഡിആര്‍വി) നല്‍കിയിരുന്നു. മുഖത്തേറ്റ പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെയെത്തിയ ചന്ദ്രികയ്ക്ക് അന്നുതന്നെ ഇക്വീന്‍ ആന്റി റാബീസ് വാക്‌സീന്‍ നല്‍കി. ജൂലൈ 24, 28 തീയതികളില്‍ രണ്ട് ഡോസ് കൂടി നല്‍കിയിരുന്നു.

പിന്നീട് ഈ മാസം ഏഴിനാണ് പനിയും അസ്വസ്ഥതകളും മൂലം സഹകരണ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്. ആറ് മണിക്കൂറിനുള്ളില്‍ ഇവരെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 18ന് അവസാന ഡോസ് നല്‍കേണ്ടതായിരുന്നെങ്കിലും വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നതിനാല്‍ അതുണ്ടായിട്ടില്ല. 21ാം തീയതി ചന്ദ്രിക മരണത്തിനു കീഴടങ്ങിയതോടെയാണ് വാക്‌സിന്റെ ഫലശേഷി സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.