പെയർലാൻഡ് സെന്റ് മേരി സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ നടത്തി

പെയർലാൻഡ് സെന്റ് മേരി സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ നടത്തി

പെയർലാൻഡ്: പെയർലാൻഡ് സെന്റ് മേരി സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ ആഘോഷപൂർവ്വം നടന്നു. ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 21 വരെ നടത്തപ്പെട്ട തിരുനാളിന് ഇടവക വികാരി ഫാ.ജോബി ജോസഫ് ചേലക്കുന്നേൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഒൻമ്പത് ദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളിൽ ഇടവകയിലെ വിവിധ വാർഡുകളും, യുവജനങ്ങളും, എൽഎഫ്എംഎലും നേതൃത്വം നൽകി.


തിരുനാളിന്റെ ആദ്യ ദിവസമായ പന്ത്രണ്ടാം തീയതി ഫാ. ലൂക് മാനുവൽ ദിവ്യബലി അർപ്പിച്ചു. ശേഷം നടന്ന ദിവ്യകാരുണ്യ ആരാധന ബ്ര. സാബു അറുത്തൊട്ടിൽ നയിച്ചു. പതിനഞ്ചാം തീയതി തിങ്കളാഴ്ച ഫാ. ബോബി കുളക്കോട്ടും, പത്തൊമ്പതാം തീയതി വെള്ളിയാഴ്ച ഫാ. കെവിൻ മുണ്ടയ്ക്കലും വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികത്വം വഹിച്ചു. ഇരുപതാം തീയതി ശനിയാഴ്ച നടന്ന റാസ കുർബാനയിൽ ഫാ. ജോണിക്കുട്ടി പുലീശേരി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ബോബി കുളക്കോട്ട്, ഫാ. ജോബി ചേലക്കുന്നേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ഫാ. ഷിജു അഗസ്റ്റിൻ ചുറയ്ക്കൽ പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച ആഘോഷ പൂർണ്ണമായ ദിവ്യബലിയിൽ കാർമികത്വം വഹിച്ചു.


തിരുനാളിനോട് അനുബന്ധിച്ച് അടിമ വെയ്ക്കൽ, കഴുന്നെടുപ്പ്, ആഘോഷപൂർണ്ണമായ പ്രതിക്ഷണം, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.