തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് ഒന്‍പതാം ദിനം. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. ഇതേ മാതൃകയില്‍ ഈ മാസം 31 വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം.
സമരത്തെ തള്ളിപറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സമരം കൂടുതല്‍ കടുപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഉപരോധ സമരം നടത്തുന്നത്. ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നും തീരുമാനമെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗം തുറമുഖം ഉപരോധിക്കും. ക്രമസമാധാന വിഷയങ്ങളില്‍ ഇന്നലെ ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും യോഗം പ്രഹസനമെന്നായിരുന്നു അതിരൂപതയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.