അബദ്ധത്തില്‍ മിസൈല്‍ പാകിസ്ഥാനിലേക്ക് തൊടുത്തു വിട്ട സംഭവം: മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

അബദ്ധത്തില്‍ മിസൈല്‍ പാകിസ്ഥാനിലേക്ക് തൊടുത്തു വിട്ട സംഭവം: മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി വ്യോമസേന അറിയിച്ചു.

മാര്‍ച്ചിലാണ് ഹരിയാനയിലെ സിര്‍സയില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ 124 കിലോമീറ്റര്‍ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ഛന്നു നഗരത്തില്‍ വീണത്.

പോര്‍മുനയില്ലാതിരുന്ന മിസൈല്‍ വീണ് കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായതായി പാകിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ബാബര്‍ അക്ബര്‍ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഖേദിക്കുന്നതായും ആളപായമില്ലാത്തതില്‍ ആശ്വസിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് ഒന്‍പതിനു വൈകിട്ട് 6.43നു വിക്ഷേപിച്ച മിസൈല്‍ 6.50നാണ് ലക്ഷ്യം തെറ്റി പാകിസ്ഥാനില്‍ വീണത്. അറ്റകുറ്റപ്പണികള്‍ക്കിടെ സാങ്കേതികത്തകരാറു മൂലം അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.