പാട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ ആജെഡി നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ്. രാജ്യസഭ എംപി അഹ്മദ് അഷ്ഫാഖ് കരീം, എംഎല്‍സി സുനില്‍ സിങ് എന്നീ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
ലാലുപ്രസാദ് യാദവ് ഒന്നാം യുപിഎ സര്‍ക്കാറില്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നേതാക്കളുടെ വീട്ടില്‍ റെയ്ഡ്. എംഎല്‍എമാരെ ഭയപ്പെടുത്താനാണ് സിബിഐ റെയ്ഡെന്ന് ആര്‍ജെഡി ആരോപിച്ചു. തങ്ങളെ ഭയപ്പെടുത്താന്‍ മോഡിക്ക് സാധിക്കില്ലെന്ന് ആര്‍ജഡി അധ്യക്ഷന്‍ തേജസ്വി യാദവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച്ചയാണ് നിതീഷ് കുമാര്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ച് അധികാരത്തിലേറിയത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. ബിജെപി തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നിതീഷിന്റെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.