സ്കൂള്‍ ബസ് ഫീസ് വ‍ർദ്ധന മറികടക്കാന്‍ അനധികൃത സ്വകാര്യവാഹനങ്ങള്‍, 10000 ദിർഹം പിഴ

സ്കൂള്‍ ബസ് ഫീസ് വ‍ർദ്ധന മറികടക്കാന്‍ അനധികൃത സ്വകാര്യവാഹനങ്ങള്‍, 10000 ദിർഹം പിഴ

ഷാർജ: സ്കൂള്‍ ബസ് ഫീസ് മറികടക്കാന്‍ അനുമതിയില്ലാത്ത അനധികൃത സ്വകാര്യവാഹനങ്ങളെ ആശ്രയിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം വാഹനങ്ങള്‍ക്ക് 10,000 ദിർഹം വരെയാണ് പിഴ. വാഹനം 30 ദിവസത്തേക്ക് പിടിച്ചിടുകയും ചെയ്യും. കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ നിയമാനുസൃതവും സുരക്ഷിതവുമാകണമെന്ന് നിയമവിദഗ്ധന്‍ മുഅതസ് അഹമ്മദ് ഫാനൂസ് പറഞ്ഞു.

സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് ബസ് ഡ്രൈവർമാർക്ക് പ്രത്യേക പെർമിറ്റ് ആവശ്യമാണ്. സ്വകാര്യ വാഹനത്തില്‍ കുട്ടികളെ കൊണ്ടുപോകാന്‍ അനുമതിയില്ല. അപകടം പറ്റിയാല്‍ പിഴയ്ക്കൊപ്പം ഡ്രൈവർമാർക്ക് തടവും ശിക്ഷ കിട്ടും. എണ്ണവിലയില്‍ വർദ്ധനവുണ്ടായ സാഹചര്യത്തില്‍ മിക്ക സ്കൂളുകളും സ്കൂള്‍ ബസ് ഫീസില്‍ വർദ്ധന വരുത്തിയേക്കുമെന്നുളള ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്. 

അതുകൊണ്ടുതന്നെ ബദല്‍ മാർഗ്ഗങ്ങള്‍ തേടുകയാണ് പലരും. ഈ സാഹചര്യത്തിലാണ് അനധികൃതമായി സർവ്വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന മുന്നറിയിപ്പ് അധികൃതർ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.