ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഒരധ്യാപകൻ ഉൾപ്പെടെ 46 പേർ പുരസ്കാരത്തിന് അർഹരായി. തൃശ്ശൂർ കേന്ദ്രീയ വിദ്യാലയയിലെ അധ്യാപകൻ ജൈനുസ് ജേക്കബിനാണ് കേരളത്തിൽ നിന്നും പുരസ്കാരം ലഭിച്ചത്. സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാര വിതരണം നിർവഹിക്കും.
പുരസ്കാരം ലഭിച്ച 46 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയമാണ് പുറത്തിറക്കിയത്. 46 അധ്യാപകരിൽ രണ്ട് അധ്യാപകർ ഭിന്നശേഷി വിഭാഗത്തിന് കീഴിൽ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതിൽ ഒരാൾ ഉത്തരാഖണ്ഡിൽ നിന്നും മറ്റൊരാൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുമാണ്. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന പുരസ്കാര ചടങ്ങ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദൂരദർശൻ, സ്വയം പ്രഭ ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.