ന്യൂഡല്‍ഹി: ന്യൂയോര്‍ക്കിന്റെ പരിപാടിക്കിടെ മതതീവ്രവാദിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ആദ്യമായാണ് സംഭവത്തില്‍ ഇന്ത്യയുടെ പ്രതികരണമുണ്ടാകുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മേളനത്തിലാണ് റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ചത്.
ഓഗസ്റ്റ് 12 ന് ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ നടന്ന പരിപാടിയിലാണ് എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ റുഷ്ദിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. റുഷ്ദി ഇപ്പോഴും അമേരിക്കയില്‍ ചികിത്സയിലാണ്. 
സംഭവത്തില്‍ ഇന്ത്യ മൗനം പാലിക്കുകയാണെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. 'ഇന്ത്യ എപ്പോഴും അക്രമത്തിനും തീവ്രവാദത്തിനും എതിരാണ്. സല്‍മാന്‍ റുഷ്ദി വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു' അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഇറാന്‍ അടക്കമുള്ള ചില തീവ്ര ഇസ്ലാമിക രാജ്യങ്ങളില്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രകടനങ്ങള്‍ നടന്നിരുന്നു. ഇറാന്‍ ആത്മീയ നേതാവ് അയത്തൊള്ള ഹുമേനി റുഷ്ദിയെ ആക്രമിച്ചയാളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.