നഗരസഭയുടെ പീഡനത്തിനെതിരെ കത്തെഴുതി വച്ച് നാടുവിട്ട വ്യവസായി ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി

നഗരസഭയുടെ പീഡനത്തിനെതിരെ കത്തെഴുതി വച്ച് നാടുവിട്ട വ്യവസായി ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി

തലശേരി: നഗരസഭയുടെ പീഡനത്തിനെതിരെ കത്തെഴുതി വച്ച് നാടുവിട്ട വ്യവസായി ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. പന്ന്യന്നൂര്‍ സ്വദേശികളായ ശ്രീദിവ്യ ഭര്‍ത്താവ് രാജ് കബീര്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ ഇന്ന് തലശേരിയില്‍ എത്തിക്കും.

ദമ്പതികളെ ചൊവ്വാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. നാടുവിട്ട ഇവര്‍ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി വിവരം ലഭിച്ചതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കും നീണ്ടത്.

തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ എഫ്.പി.ആര്‍.എന്‍. ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് ഇവര്‍ നടത്തിയിരുന്നു. ഈ സ്ഥാപനം അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഇവരും തലശേരി നഗരസഭയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി രാജ് കബീറിന്റെ സാമൂഹിക മാധ്യമങ്ങളില്‍ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. 

ഹൈക്കോടതിയുത്തരവിനെ തുടര്‍ന്ന് നഗരസഭാധികൃതര്‍ ബുധനാഴ്ച രാവിലെ താക്കോല്‍ കൈമാറാന്‍ സ്ഥാപനത്തിലെത്തി സഹോദരനെ വിളിച്ചുവരുത്തിയെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.