ഇലക്ട്രിക് സ്കൂട്ടറുകള്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ

ഇലക്ട്രിക് സ്കൂട്ടറുകള്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ

അബുദബി: സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇലക്ട്രിക് സൈക്കിളുകളും സ്കൂട്ടറുകളും ഓടിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി അബുദബി പോലീസ്. ഇത്തരത്തില്‍ വീഴ്ചകള്‍ വരുന്ന റൈഡർമാർക്ക് 500 ദിർഹം വരെ പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്‍റേയും സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ചാണ് പിഴകള്‍ പുതുക്കിയത്. 


സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ സ്കൂട്ടറുകള്‍ പരിഷ്കരിക്കുക, പ്രത്യേക സൈക്കിള്‍പാതകള്‍ ഉപയോഗിക്കാതിരിക്കുക, സുരക്ഷാ കവചങ്ങള്‍ ധരിക്കാതിരിക്കുക തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളില്‍ പെടുന്നു. ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഇരുന്ന് യാത്ര ചെയ്യാനായി സീറ്റുകള്‍ ഘടിപ്പിക്കരുതെന്ന മുന്നറിയിപ്പും നേരത്തെ അബുദബി പോലീസ് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.