അബുദബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദർശനത്തിനായി ഗ്രീസിലെ ആതന്‍സിലെത്തി. പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയ ഷെയ്ഖ് മുഹമ്മദിനെ ഗ്രീക്ക് പ്രസിഡന്‍റ് കാറ്റെറിന സകെല്ലറോ പൗലോ സ്വീകരിച്ചു. പ്രധാനമന്ത്രി കിരിയാക്കസ് മിത്സോടകിസുമായും മറ്റ് സർക്കാർ പ്രതിനിധികളുമായും അദ്ദേഹം കൂടികാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുളള പരസ്പര സഹകരണവും സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്തുന്നതിന് യുഎഇ പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം പിന്നീട് ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞ മെയില്‍ ഗ്രീക്ക് പ്രസിഡന്‍റ് അബുദബിയിലെത്തിയിരുന്നു.
അന്ന് നടന്ന ചർച്ചകളില്‍ ഗ്രീസില്‍ അടിസ്ഥാന സൗകര്യവികസനമടക്കമുളള മേഖലയില്‍ 4.22 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്താന്‍ തീരുമാനമായിരുന്നു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കമുളള ഉന്നത തല സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.