ചെന്നൈ: നിരൂപക പ്രശംസ നേടിയ സിനിമ ജയ് ഭീം വീണ്ടും നിയമക്കുരുക്കിൽ. ചിത്രത്തിന്റെ കഥ മോഷ്ടിച്ചെന്നാരോപിച്ച് സംവിധായകൻ ടി ജെ ജ്ഞാനവേൽ, നിർമ്മാതാക്കളായ ജ്യോതിക, സൂര്യ എന്നിവർക്കെതിരെ ചെന്നൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സിനിമയുടെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്.
തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവർത്തകർ റോയൽറ്റി തന്നില്ലെന്നാണ് വി.കുളഞ്ജിയപ്പ ആരോപിക്കുന്നത്. 1993 ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ൽ സംവിധായകൻ ജ്ഞാനവേൽ വീട്ടിലെത്തിയപ്പോൾ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ജിയപ്പ പറയുന്നു. 50 ലക്ഷം രൂപ നൽകാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പറഞ്ഞ പണം നൽകിയില്ല.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. നേരത്തെ വന്നിയാർ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സിനിമ വിവാദത്തിൽ പെട്ടിരുന്നു. സിനിമയ്ക്കെതിരെ അന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സൂര്യ, ജ്യോതിക, സംവിധായകൻ ടിജെ ജ്ഞാനവേൽ എന്നിവർക്കെതിരായി രജിസ്റ്റർ ചെയ്ത എഫ്‌ഐആർ മദ്രാസ് ഹൈക്കോടതി തള്ളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.