സിറോ മലബാർ സിനഡ് തീരുമാനിച്ച കുർബാന ക്രമം നടപ്പിലാക്കും; മാർ ആൻഡ്രൂസ് താഴത്ത്

സിറോ മലബാർ സിനഡ് തീരുമാനിച്ച കുർബാന ക്രമം നടപ്പിലാക്കും; മാർ ആൻഡ്രൂസ് താഴത്ത്

കൊച്ചി: സിറോ മലബാർ സഭാ സിനഡ് തീരുമാനിച്ച കുർബാന ക്രമം നടപ്പിലാക്കാൻ താൻ ബാധ്യസ്ഥനാണെന്ന് എറണാകുളം അങ്കമാലി അതിരൂപതാ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മാർപ്പാപ്പ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക തന്നെ ചെയ്യും. അത് എപ്പോൾ ചെയ്യും എന്ന് തനിക്ക് പറയാനാവില്ല. കുർബാന അർപ്പിക്കേണ്ടത് വൈദികരാണ്, അതുകൊണ്ട് അവരുമായി കൂടി കാഴ്ച നടത്തുകയും അവരോട് കാര്യങ്ങൾ ചർച്ച ചെയ്യുകയും വേണം. എല്ലാ ഫൊറോനാ വികാരിമാരുമായും ഞാൻ സംസാരിച്ചു. ഇനി മറ്റുള്ള വൈദികരോടും കാര്യങ്ങൾ ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും.   

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകകളിൽ  നിന്നെത്തിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം സിനഡ് നിശ്ചയിച്ച രൂപത്തിലുള്ള കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കണമെന്നും സഭയ്‌ക്കെതിരെ വിമത പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിശ്വാസികൾ മാർ ആൻഡ്രൂസിനോട് ആവശ്യപ്പെട്ടു. അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ അങ്ങേയ്ക്ക് വിശ്വാസികളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അൽമായ പ്രതിനിധികൾ അദ്ദേഹത്തെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.