വത്തിക്കാന്‍ സിറ്റി: ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊറിയന്‍ റേഡിയോ കെബിഎസിന് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പാ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
യുദ്ധത്തെക്കുറിച്ചും അന്താരാഷ്ട്ര നിരായുധീകരണത്തെക്കുറിച്ചും അഭിമുഖത്തില്‍ പാപ്പാ സംസാരിച്ചു. ഒരു വര്‍ഷം ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് ഉപയോഗിച്ചില്ലെങ്കില്‍ അവ ഉപയോഗിച്ച് ലോകത്തിലെ പട്ടിണി മാറ്റാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ കൊറിയന്‍ ജനതയെ ആഹ്വാനം ചെയ്ത പാപ്പ ദൈവം അവര്‍ക്കൊപ്പമുണ്ടാകാന്‍ തന്റെ പ്രാര്‍ത്ഥനകള്‍ അറിയിക്കുകയും ചെയ്തു.
ഓഗസ്റ്റ് 27 ന് വത്തിക്കാനില്‍ നടക്കുന്ന നിയുക്ത കൊറിയന്‍ കര്‍ദ്ദിനാള്‍ യോ ഹ്യൂങ് സിക്കിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായാണ് കൊറിയന്‍ റേഡിയോ മാര്‍പ്പാപ്പയുമായി അഭിമുഖം നടത്തിയത്.
ഉത്തര കൊറിയന്‍ ഭരണഘടന ആരാധനാ സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു. എന്നാല്‍ പ്രായോഗികമായി ഈ രാജ്യത്ത് എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും സര്‍ക്കാരാണ് തീരുമാനിക്കുന്നത്. വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ഉത്തര കൊറിയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.