സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു

 സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിത്  സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ടപതി ദ്രൗപതി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുത്തു.

അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് 64 വയസുകാരനായ ഉദയ് ഉമേഷ് ലളിത്. ഇദ്ദേഹത്തിന് മുന്‍പ് ജസ്റ്റിസ് എസ് എം സിക്രി മാത്രമാണ് അഭിഭാഷകനായിരിക്കെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് യു.യു ലളിത് 1983ലാണ് ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ലാണ് ഇദ്ദേഹം സുപ്രീം കോടതി ജഡ്ജിയായത്. വരുന്ന നവംബര്‍ എട്ടു വരെയാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.

ജസ്റ്റിസ് എന്‍.വി രമണ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ലളിത് എത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് രാജ്യത്തെ 48ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.