കറുത്ത കടുവയുടെ ശരീരത്തില്‍ ഓറഞ്ച് വരകള്‍; ജനിതക മാറ്റത്തിന്റെ അപൂര്‍വ്വ നിറവ്യത്യാസമെന്ന് വിദഗ്ദര്‍

കറുത്ത കടുവയുടെ ശരീരത്തില്‍ ഓറഞ്ച് വരകള്‍; ജനിതക മാറ്റത്തിന്റെ അപൂര്‍വ്വ നിറവ്യത്യാസമെന്ന് വിദഗ്ദര്‍

വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് പ്രകൃതി. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കുമുണ്ട് സവിശേഷത. ശരീര ഘടനയിലും ശബ്ദത്തിലും നിറത്തിലും ഇരതേടുന്നതിലും അങ്ങനെ ഓരോ ജീവജാലങ്ങളും വിവിധ തരത്തിലാണ് ഈ ആവാസ വ്യവസ്ഥയില്‍ കഴിയുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ പ്രവീണ്‍ കസ്വാന്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയും ഭൂമിയിലെ ഈ വൈവിധ്യമാണ് സൂചിപ്പിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന കറുത്ത വരയന്‍ കടുവയുടെ ദൃശ്യങ്ങളാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഒഡിഷയിലെ സിമ്ലിപാല്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. കറുത്ത കടുവയുടെ ശരീരത്തില്‍ ഓറഞ്ച് നിറത്തിലുള്ള വരകള്‍. ജനിതക മാറ്റം കൊണ്ട് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണിതെന്ന് പ്രവീണ്‍ കസ്വാന്‍ വീഡിയോയില്‍ പറയുന്നു.



2007ലാണ് ഇവ ആദ്യമായി ഇന്ത്യയില്‍ കാണപ്പെടുന്നത്. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പലപ്പോഴായി ഇത്തരം കടുവകളെ കണ്ടെത്തുകയായിരുന്നു. അപൂര്‍വമായ ജനിതക മാറ്റം കൊണ്ട് സംഭവിക്കുന്നതാണിതെന്നും ഇത്തരത്തിലുള്ള കടുവകള്‍ വളരെ ചുരുക്കമാണെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ 14 വ്യത്യസ്ത നിറത്തിലുള്ള കടുവകളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

സ്യൂഡോ മെലാനിസം മൂലമാണ് ഇത്തരത്തില്‍ കടുവകള്‍ക്ക് നിറ വ്യത്യാസം സംഭവിക്കുന്നത്. ശരീരത്തിലെ വരകളുടെ നിറത്തില്‍ മാറ്റം വരുന്നതാണിത്. ചില സീബ്രകള്‍ക്കും സ്യൂഡോ മെലാനിസം മൂലം നിറ വ്യത്യാസം വരാറുണ്ട്. സാധാരണ ഗതിയില്‍ വെളുത്ത ശരീരത്തില്‍ കറുത്ത വരകളാണ് സീബ്രകള്‍ക്കുള്ളത്. എന്നാല്‍ സ്യൂഡോ മെലാനിസം മൂലം കറുത്ത ശരീരത്തില്‍ വെളുത്ത വരകള്‍ കാണപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.