സംവിധായകന്‍ വിനയനോട് മനസില്‍ തോന്നിയ നീരസത്തിന് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ സിജു വില്‍സണ്‍. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായകനാവാന്‍ വിനയന്‍ തന്നെ വിളിച്ച സംഭവം ഓര്‍ത്തെടുത്തപ്പോഴാണ് സിജു കണ്ണു നിറഞ്ഞ് വികാരാധീനനായത്.
താന്‍ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് സംവിധായകന്‍ വിനയന്‍ തന്നെ വിളിച്ചതെന്നാണ് സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നടന്‍ വ്യക്തമാക്കിയത്. സംവിധായകന്‍ വിനയന്‍ തന്നെ വിളിച്ച സമയത്ത് അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ പടങ്ങള്‍ ഓര്‍ത്തെടുത്തു. മനസില്‍ അത്ര തൃപ്തി തോന്നാതിരുന്നതുകൊണ്ട്, എന്തിനായിരിക്കും തന്നെ വിളിച്ചതെന്ന് ആലോചിച്ചു.
എന്നാല്‍ വിനയന്റെ വീട്ടില്‍ പോയി അദ്ദേഹത്തോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ തന്റെ മനസ് ഫുള്‍ ചാര്‍ജായിട്ടാണ് തിരിച്ചു വന്നതെന്നും സിജു വ്യക്തമാക്കി. ഇപ്പോഴും മനസില്‍ തെറ്റായി ചിന്തിച്ചതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇമോഷനലായി പോകുകയാണെന്ന് സിജു വ്യക്തമാക്കി. കാരണം അദ്ദേഹം അത്രയും റെസ്‌പെക്‌റ്റോടെയാണ് തന്നോട് പെരുമാറിയത്. നിറകണ്ണുകളോടെയാണ് സിജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അങ്ങനെയുള്ള വിചാരങ്ങള്‍ സിജുവിന് വന്നത് അത്ഭുത ദ്വീപും രാക്ഷസ രാജാവുമൊന്നും ആലോചിക്കാഞ്ഞതു കൊണ്ടാണെന്നായിരുന്നു ഇക്കാര്യത്തില്‍ വിനയന്റെ പ്രതികരണം. ഇത് പുതിയൊരു ചെറുപ്പക്കാരന്റെ ഉള്ളിലെ ഫയറാണ്. കഴിഞ്ഞ എട്ട് പത്ത് വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ള തന്റെ സുഹൃത്തുക്കളുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. വാശിക്കൊണ്ട് വിട്ടുകൊടുക്കാന്‍ താനും തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആരുമില്ലാതെ സിനിമ ചെയ്തു. ടെക്‌നിക്കല്‍ ടീമോ ആര്‍ട്ടിസ്റ്റുകളോ ഒന്നുമില്ലാതെ. സിജു അത്ഭുത ദ്വീപോ, ദാദാ സാഹിബോ, രാക്ഷസ രാജാവോ അതിലേക്കൊന്നും പോയില്ല. നല്ലൊരു സിനിമ ചെയ്യാന്‍ പറ്റിയാല്‍ സിജുവിനെ വേറൊരു ആളാക്കി മാറ്റുമെന്ന് അദ്ദേഹത്തോട് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും വിനയന്‍ വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.