അബുദബി: സുഡാനില്‍ വെളളപ്പൊക്ക കെടുതിയനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് യുഎഇ. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് സഹായം നല്‍കുന്നത്. അല്‍ ദഫ്ര മേഖലയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് നേതൃത്വം നല്‍കുന്നത്. ഭക്ഷണവും മരുന്നും അടക്കമുളള കാര്യങ്ങളും പാർപ്പിട സാമഗ്രികളുമാണ് സുഡാനിലെത്തിക്കുന്നത്.
ആദ്യവിമാനത്തില്‍ 30 ടണ്‍ സാധന സാമഗ്രികളാണ് എത്തിച്ചത്. സുഡാനിലെ ഇആർസി പ്രതിനിധി സംഘം സാധനങ്ങള്‍ സ്വീകരിച്ചു. ബ്ലൂ നൈൽ, ഖാർത്തൂം, ഗെസിറ എന്നിവയുൾപ്പെടെയുളള 140,000 പേർക്കോളം സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 10,000 ത്തോളം ടെന്റുകള്‍, 28,000 ഭക്ഷണചികിത്സാസഹായപൊതികള്, 120 ടണ്‍ ഷെല്‍ട്ടർ സാമഗ്രികള്‍, അടിയന്തിര ദുരിതാശ്വാസ സാമഗ്രികള്‍ എന്നിവയെല്ലാമാണ് എത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.