ഇന്ത്യ-ചൈന സൈനിക പിന്മാറ്റം പൂര്‍ത്തിയായി; പട്രോളിങ് ഉടന്‍ ആരംഭിക്കും

ഇന്ത്യ-ചൈന സൈനിക പിന്മാറ്റം പൂര്‍ത്തിയായി; പട്രോളിങ് ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇന്ത്യ-ചൈന സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഇരുരാജ്യങ്ങളിലെയും സൈന്യം സഹകരിച്ചുകൊണ്ടുള്ള പട്രോളിങ് വൈകാതെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സൈനിക പിന്മാറ്റത്തിന്റെ ഭാഗമായി ദെപ്‌സാംഗ്, ദെംചോക് മേഖലകളിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും സൈന്യം ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തും.

നിയന്ത്രണ രേഖയില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പിന്മാറുമെന്ന തീരുമാനം കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പിന്നാലെ ചൈന ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 2020 ഏപ്രിലിന് മുന്‍പുള്ള നിലയിലേക്ക് പട്രോളിങ് പുനരാരംഭിക്കാനാണ് നീക്കം. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അതിര്‍ത്തിയില്‍ സര്‍വ സന്നാഹങ്ങളുമായി ഇന്ത്യ സൈന്യത്തെ വിന്യസിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.