അങ്കമാലി പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റിന്റെ "പൊന്നോണം 2022 " സെപ്റ്റംബർ 30ന്

അങ്കമാലി പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റിന്റെ

കുവൈറ്റ് സിറ്റി: അങ്കമാലി പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റിന്റെ ( അപക് ) ഓണാഘോഷങ്ങൾ "പൊന്നോണം 2022 " സെപ്റ്റംബർ 30 ഉച്ചക്ക് 12 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ആഘോഷിക്കും. ഓണസദ്യ, ഓണപ്പൂക്കളം, ശിങ്കാരിമേളം, ഘോഷയാത്ര, സിനിമാറ്റിക് ഡാൻസ്, ഗാനമേള, റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ,പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ തുടങ്ങിയവയാണ് പരിപാടികളുടെ മുഖ്യ ആകർഷണമെന്ന് ഭാരവാഹികൾ അറിയിച്ചു.

"പൊന്നോണം 2022" വിന്റെ ഫ്ലെയർ, മാനേജിങ് കമ്മിറ്റി യോഗത്തിൽ വെച്ച് ആക്ടിങ് പ്രസിഡന്റ് ജോസ് വർഗീസ്,ജനറൽ സെക്രട്ടറി ജിമ്മി ആന്റണി,ട്രഷറർ ജിന്റോ വർഗീസ്,അഡ്വൈസറി ബോർഡ് മെമ്പർ ഡെന്നീസ് ജോസഫ്,അപക് ഒഫീഷ്യൽസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.