ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച്ച ആറു മത്സരങ്ങളില്‍ പിറന്നത് 22 ഗോളുകള്‍. വമ്പന്മാരെല്ലാം ജയിച്ചു കയറിയ ദിനത്തില്‍ ഒമ്പതു ഗോളുകള്‍ക്കു ജയിച്ചു ലിവര്‍പൂള്‍ വമ്പുകാട്ടി. ആഴ്‌സണല്‍ 2-1 ന് ഫുള്‍ഹാമിനെ വീഴ്ത്തി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ സീസണില്‍ കളിച്ച നാലിലും ജയിച്ച അവര്‍ 12 പോയിന്റുമായിട്ടാണ് ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത്.
ബോണ്‍മത്തിനെതിരേയായിരുന്നു ലിവര്‍പൂളിന്റെ ഗോള്‍വര്‍ഷം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലൂയിസ് ഡയസിന്റെയും റോബര്‍ട്ടോ ഫിര്‍മിനോയുടെയും ഇരട്ടഗോളുകളും ഹാര്‍വി എലിയട്ട്, ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, ഫാബിയോ കാര്‍വാലോ എന്നിവരുടെ ഗോളുകളും ബോണ്‍മത്ത് താരം മെഫാനോയുടെ സെല്‍ഫ് ഗോളുമാണ് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയമൊരുക്കിയത്.
മറ്റൊരു രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്കു പിന്നിലായ ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചുവരവ്. ഹാട്രിക് നേടിയ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ പ്രകടനമാണ് സിറ്റിക്ക് നിര്‍ണായകമായത്.
രണ്ടുഗോള്‍ ലീഡുമായി ഇടവേളയ്ക്കു പിരിഞ്ഞ ക്രിസ്റ്റല്‍ പാലസ് തിരിച്ചുവരവില്‍ കണ്ടത് സിറ്റിയുടെ മറ്റൊരു മുഖമായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ സെക്കന്‍ഡ് മുതല്‍ കൃത്യമായ പദ്ധതിയോടെ ആക്രമിച്ചു കളിച്ച അവര്‍ 53-ാം മിനിറ്റില്‍ ബെര്‍നാഡോ സില്‍വയിലൂടെ ഒരു ഗോള്‍ മടക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.