നുഴഞ്ഞുകയറുന്ന ഭീകരര്‍ ഇനി തോക്കിന്‍ മുനയില്‍; വില്ലേജ് ഡിഫന്‍സ് കമ്മിറ്റികള്‍ക്ക് ആയുധ പരിശീലനം നല്‍കിത്തുടങ്ങി

നുഴഞ്ഞുകയറുന്ന ഭീകരര്‍ ഇനി തോക്കിന്‍ മുനയില്‍; വില്ലേജ് ഡിഫന്‍സ് കമ്മിറ്റികള്‍ക്ക് ആയുധ പരിശീലനം നല്‍കിത്തുടങ്ങി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരെ നേരിടാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കാന്‍ ഒരുങ്ങി സുരക്ഷാ സേന. പ്രദേശവാസികള്‍ക്ക് സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കിത്തുടങ്ങി. പ്രദേശവാസികള്‍ക്ക് നേരെയുണ്ടാകുന്ന ഭീകരാക്രമണ ശ്രമങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്.

കശ്മീരിലെ വിവിധ ജില്ലകളിലെ ഗ്രാമീണ മേഖലകളിലുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. വില്ലേജ് ഡിഫന്‍സ് കമ്മിറ്റി എന്നാണ് ഇത്തരം സംഘങ്ങള്‍ അറിയപ്പെടുക. രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ ക്യാമ്പുകളില്‍ വച്ചാണ് പ്രദേശവാസികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നത്.

നേരത്തെ ജമ്മുവിലെ ചില പ്രദേശങ്ങളില്‍ ആളുകള്‍ക്ക് സമാന രീതിയില്‍ ആയുധ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത് വലിയ പങ്കാണ് വഹിച്ചത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങളില്‍ ഈ രീതി അവലംബിക്കാന്‍ തീരുമാനമായത്. ആയുധ പരിശീലനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ട്.

ഭീകരരെ സ്വയം നേരിടുന്നതിന് പ്രദേശവാസികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വില്ലേജ് ഡിഫന്‍സ് കമ്മിറ്റികള്‍ക്ക് റൈഫിളുകള്‍ ഉള്‍പ്പടെ നല്‍കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.