വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക്  ഐക്യദാർഢ്യവുമായി കുരിയച്ചിറ കത്തോലിക്കാ കോൺഗ്രസ്സ്

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക്  ഐക്യദാർഢ്യവുമായി കുരിയച്ചിറ കത്തോലിക്കാ കോൺഗ്രസ്സ്

തൃശൂർ : വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുരിയച്ചിറ സെന്റ്‌ ജോസഫ് ഇടവക കത്തോലിക്കാ കോൺഗ്രസ്സിന്റെ  ആഭിമുഖ്യത്തിൽ കുരിയച്ചിറ ടൗണിലേക്ക്  പ്രതിഷേധറാലി നടത്തി. വികാരി റവ.ഫാ.തോമസ് വടക്കൂട്ട്  റാലി ഫ്ലാഗ് ഓഫ് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനും അവരുടെ സംരക്ഷണം ഉറപ്പാക്കാനും സർക്കാരും പൊതുസമൂഹവും മുന്നോട്ടു വരണമെന്ന് ഫാ.തോമസ് വടക്കൂട്ട് ആവശ്യപ്പെട്ടു. തീരദേശ ജനത തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് നടത്തുന്ന സമരത്തിൽ ഉയർത്തുന്ന വിഷയങ്ങൾ കേരളത്തിലെ തീരദേശ ജനത ഒന്നാകെ നേരിടുന്ന പ്രശ്നങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാലിയേക്കര, സെക്രട്ടറി സെബി കോയിക്കര, ടോമി കുഞ്ഞാവു, മാത്യു വി.സി, സൈമൺ വടക്കേത്തല, ടോണി പൈനാടൻ, റെജി സേവ്യർ, ആലീസ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുരിയച്ചിറ സെന്റ്‌ ജോസഫ് ഇടവക കത്തോലിക്കാ കോൺഗ്രസ്സിന്റെ  ആഭിമുഖ്യത്തിൽ കുരിയച്ചിറ ടൗണിലേക്ക് നടത്തിയ പ്രതിഷേധറാലി വികാരി റവ.ഫാ.തോമസ് വടക്കൂട്ട്  ഉദ്ഘാടനം ചെയ്യുന്നു. അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാലിയേക്കര, സെക്രട്ടറി സെബി കോയിക്കര, ടോമി കുഞ്ഞാവു, മാത്യു വി.സി, സൈമൺ വടക്കേത്തല, ടോണി പൈനാടൻ, റെജി സേവ്യർ, ആലീസ് ബേബി തുടങ്ങിയവർ സമീപം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.