ഐ.പി.എല്ലിന് പിന്നാലെ ഐ.സി.സി ടൂര്‍ണമെന്റുകളുടെ സംപ്രേക്ഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്സിന്

ഐ.പി.എല്ലിന് പിന്നാലെ ഐ.സി.സി ടൂര്‍ണമെന്റുകളുടെ സംപ്രേക്ഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്സിന്

ന്യൂഡല്‍ഹി: അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐ.സി.സി ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സ് സ്വന്തമാക്കി. അടുത്ത അഞ്ചുവർഷത്തേക്കുള്ള ഐ.പി.എൽ സംരക്ഷണ അവകാശം സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്റ്റാർ സ്പോർട്സിന്റെ നീക്കം.

ഇതോടെ 2023 മുതൽ 2027 വരെയുള്ള നാല് വർഷ കാലത്ത് പുരുഷ വനിതാ ഏകദിന ലോകകപ്പ്, ടി ട്വന്റി ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് എന്നിവയുടെ സംരക്ഷണ അവകാശം സ്റ്റാർ സ്പോർട്സിന് സ്വന്തമായി. ടെലിവിഷൻ സംപ്രേഷണ അവകാശത്തിന് പുറമേ ഡിജിറ്റൽ സംപ്രേഷണ അവകാശവും സ്റ്റാർ സ്പോർട്സിനാണ്.

സി ടിവി, സോണി, വയകോം 18 എന്നിവരിൽ നിന്ന് കടുത്ത മത്സരമാണ് സ്റ്റാർ സ്പോർട്സ് നേരിട്ടത്. കഴിഞ്ഞ തവണ രണ്ട് ബില്യൺ യുഎസ് ഡോളറിനാണ് ഐ.സി.സി മീഡിയ റൈറ്റ് സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയത്. എത്ര തുകയ്ക്കാണ് സംപ്രേഷണ അവകാശം സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

സ്റ്റാറിന്റെ കീഴിലുള്ള ഹോട്ട് സ്റ്റാറിലൂടെ ആകും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് അടുത്ത നാല് വർഷത്തേക്ക് ഡിസ്നി സ്റ്റാറുമായി പങ്കാളിത്തം തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഐ.സി.സി ചെയർ ഗ്രെഗ് ബാർക്ലേ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.