രാജ്യത്ത് കഴിഞ്ഞ വര്‍ഷം 4.22 ലക്ഷം വാഹനാപകടങ്ങള്‍; മരണമടഞ്ഞത് 1.73 ലക്ഷം പേര്‍

രാജ്യത്ത് കഴിഞ്ഞ വര്‍ഷം 4.22 ലക്ഷം വാഹനാപകടങ്ങള്‍; മരണമടഞ്ഞത് 1.73 ലക്ഷം പേര്‍

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം 4.22 ലക്ഷം വാഹനാപകടങ്ങളിൽ 1.73 ലക്ഷം പേര്‍ മരണമടഞ്ഞതായി റിപ്പോർട്ട്. 24,711 പേർ മരിച്ച ഉത്തർപ്രദേശ് ആണ് പട്ടികയിൽ മുന്നിലുള്ള സംസ്ഥാനം. 16,685 മരണങ്ങൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാമത്.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 4.03 ലക്ഷം റോഡപകടങ്ങളും 17,993 റെയിൽ അപകടങ്ങളും 1,550 ലെവൽ ക്രോസ് അപകടങ്ങളും ആണ് കഴിഞ്ഞവർഷം സംഭവിച്ചത്. 2020നെ അപേക്ഷിച്ച് 2021ൽ അപകട മരണം കൂടിയത് തമിഴ്നാട്ടിലാണ്. ഇതിനു പിന്നാലെ മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, കേരളം എന്നിങ്ങനെയുമുണ്ട്. 2020ൽ സംസ്ഥാനത്ത് 27,998 മരണം ഉണ്ടായപ്പോൾ 2021ൽ 33,051 ആയി വർദ്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.