'എല്ലാത്തിനും കാരണം യൂനസ്, ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാവരുത്'; അക്ഷയയ്ക്ക് സഹായ വാഗ്ദാനവുമായി പി.ടി.എ

'എല്ലാത്തിനും കാരണം യൂനസ്, ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാവരുത്'; അക്ഷയയ്ക്ക് സഹായ വാഗ്ദാനവുമായി പി.ടി.എ

തൊടുപുഴ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി പിടിയിലായ കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജിയ്ക്ക് സഹായ വാഗ്ദാനവുമായി ചെറുവട്ടൂര്‍ സ്‌കൂള്‍ പി.ടി.എ. ഈ സ്‌കൂളിലാണ് അക്ഷയ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. 2018ല്‍ മികച്ച മാര്‍ക്കോടെയായിരുന്നു അക്ഷയ പാസായത്.

തുടര്‍ന്ന് കോതമംഗലത്തെ കോളജില്‍ നിന്ന് എണ്‍പത് ശതമാനം മാര്‍ക്കോടെ ബിരുദവും പൂര്‍ത്തിയാക്കി. തുടര്‍പഠനത്തിനായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്നതിനിടയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യൂനസുമായി പ്രണയത്തിലാവുകയും പഠനം മുടങ്ങുകയുമായിരുന്നു.

മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് പി.ടി.എ അക്ഷയയെ സഹായിക്കാനൊരുങ്ങുന്നത്. പെണ്‍കുട്ടിയ്ക്ക് ഉപരിപഠനം നടത്താനുള്ള സഹായം ചെയ്തുകൊടുക്കാനാണ് പി.ടി.എയുടെ തീരുമാനം.

ലോഡ്ജ് മുറിയില്‍ നിന്നാണ് യൂനസും അക്ഷയയും പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 6.6 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.