സുരക്ഷിത യാത്രയൊരുക്കാന്‍ സ്കൂള്‍ ബസുകളില്‍ പരിശോധന നടത്തി ദുബായ് ആർടിഎ

സുരക്ഷിത യാത്രയൊരുക്കാന്‍ സ്കൂള്‍ ബസുകളില്‍ പരിശോധന നടത്തി ദുബായ് ആർടിഎ

ദുബായ്: സ്കൂള്‍ ബസുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന നടത്തി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 286 സ്കൂളൂകളിലെയും നഴ്സറികളിലെയും ബസുകളില്‍ പരിശോധന ക്യാംപെയിന്‍ പുരോഗമിക്കുകയാണ്.യാത്ര കാര്യക്ഷമമാക്കുന്നതിന് സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കുകയാണ് പരിശ ധനക്യാംപെയിനുകളുടെ ലക്ഷ്യം. ബസുകളുടെ കാലപ്പഴക്കം, കോവിഡ് സാഹചര്യത്തില്‍ ആരോഗ്യസുരക്ഷ മുന്നില്‍ കണ്ടുകൊണ്ടുളള പ്രതിരോധ നടപടികള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെല്ലാം പരിശോധനയില്‍ ഉള്‍പ്പെടും.

2021-2022 അധ്യയന വർഷത്തിൽ സ്‌മാർട്ട് പരിശോധനാ സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്‌ത ലംഘനങ്ങളുടെ എണ്ണത്തിന്‍റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സ്‌കൂളുകളിൽ നിന്നുളള വിവരങ്ങളുടെ വിശകലനത്തെ  അടിസ്ഥാനമാക്കിയായിരിക്കും സ്‌കൂളുകൾ സന്ദർശിക്കുകയെന്ന് ആർടിഎ വിശദീകരിച്ചു. സ്‌കൂൾ ബസുകളില്‍ വേഗം 80 കിലോമീറ്ററിൽ കൂടാത്ത വിധം വേഗ പരിധി ആർടിഎ നിശ്ചയിച്ചിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോയെന്നുളളതും പരിശോധിക്കും. ഓരോ ബസുകളിലും പ്രാഥമിക ശുശ്രൂഷ കിറ്റുകളും അഗ്നിശമന സുരക്ഷാ ഉപകരണവും ഉണ്ടാകണം. അത്യാഹിത ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന വാതിലുകളും നിർബന്ധമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.