ചിക്കാഗോ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രൊഫ. ഗോപിനാഫ് മുതുകാടിന് സ്വീകരണം നൽകി

ചിക്കാഗോ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രൊഫ. ഗോപിനാഫ് മുതുകാടിന് സ്വീകരണം നൽകി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ മോട്ടിവേഷണൽ സ്പീക്കറും ഇപ്പോൾ ജീവാകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം മാറ്റി വച്ചിരിക്കുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടിന് സ്വീകരണം നൽകി. പ്രസിഡൻറ് ശ്രീ ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗാം കോർഡിനേറ്റർ ശ്രീ ജോർജ് മോളക്കൽ ആശംസ നേർന്നു. തുടർന്ന് പ്രൊഫ. മുതുകാട് തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് വിശദികരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നിർമ്മിക്കുന്ന മിദ്ദിക് മാജിക് പ്ലാനറ്റ് തീം പാർക്കിനേക്കുറിച്ച് വിശദികരിക്കുകയുംധനസമാഹരണം നടത്തുകയും ചെയ്തു.
ചിക്കാഗോ മലയാളി അസോസിയേഷന്റെ വകയായും, അസോസിയേഷൻ അംഗങ്ങളും, മറ്റു നിരവധി വ്യക്തികളും പ്രൊഫ. മുതുകാടിന്റെ പ്രോജക്ടിലേക്ക് സംഭാവന നൽകുകയുണ്ടായി.
പ്രസ്തുത യോഗത്തിൽ ലീല ജോസഫ്, ഡോ. സിബിൾ ഫിലിപ്പ്, വിവിഷ് ജേക്കബ്ബ്, ജോൺസൺ കണ്ണൂക്കാടൻ, ലെജി പട്ടരുമുത്തിൽ, സ്വർണ്ണം ചിറമേൽ, ഷൈനി തോമസ്, മുൻ പ്രസിഡന്റുമാരായ സ്റ്റാൻലി കളരിക്കമുറി, സണ്ണി വള്ളിക്കളം. ബെന്നി വച്ചാച്ചിറ, രൻജൻ എബ്രാഹം എന്നിവരോടോപ്പം പോൾ കറുകപ്പിള്ളിയും സന്നിഹിതനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.