ചേട്ടാ നമ്മുടെ ട്രീസമോളുടെ സ്കൂളിനടുത്തുള്ള ബേക്കറിയിൽ രഹസ്യമായി മയക്കുമരുന്ന് വില്പനയുണ്ടെന്ന്. ഇതെന്തൊരു ലോകമാ ചേട്ടാ.
"ഹോ തുടങ്ങി, നിന്റെയാ മെത്രാൻ പണ്ട് പറഞ്ഞതുപോലെ വെറുതെ കിറുക്കത്തരം പറയാതെ, നീ പോയി ഭക്ഷണം ഉണ്ടാക്ക്"; ഓഫിസിൽ നിന്ന് വന്ന് ഒന്ന് ഫ്രഷ് ആകുന്നതിന് മുൻപേ ഭാര്യ ഒരു നെഗറ്റീവ് വാർത്തയുമായി വന്നത് അയാൾക്ക് തീരെ ഇഷ്ടമായില്ല.
അല്ല ചേട്ടാ ഇത് സത്യമാ. നമ്മുടെ മോൾ തന്നെയാ ഇത് പറഞ്ഞത്. അവളുടെ ക്ലാസ്സിൽ പഠിക്കുന്ന ലക്ഷ്മിക്ക് ആരോ ജ്യുസിൽ മയക്കുമരുന്ന് ചേർത്ത് കൊടുത്തെന്നും അവൾ ബോധരഹിതയായി ക്ലാസ് റൂമിൽ വീണെന്നുമൊക്കെ മോൾ പറഞ്ഞു. ഇവരുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരാൺകുട്ടിയാണ് അവളെ ബേക്കറിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. സ്കൂളിൽ വലിയ പ്രശ്നമായത്രേ.ആ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കി. ഏതായാലും ഭാഗ്യത്തിനാ ലക്ഷ്മി രക്ഷപ്പെട്ടത്. അവളുടെ വീട്ടുകാർ കേസ് കൊടുത്തിട്ടുണ്ട്. ആ ബേക്കറിക്കാരൻ റസാക്ക് കട പൂട്ടി മുങ്ങിയെന്ന് കേട്ടു.
എന്നാലും ഇത് സത്യമാണോടി, വെറും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നോ? എനിക്കേതായാലും അങ്ങോട്ട് വിശ്വാസമായില്ല. മോളെവിടെ, അവളോടൊന്ന് സംസാരിക്കട്ടെ.
ടോം, ഇത് വിശ്വസിക്കാതെ നിർവാഹമില്ല. മോൾ വന്ന് പറഞ്ഞപ്പോൾ അത് സത്യമാണോ എന്നറിയാൻ ഞാൻ അവളുടെ ക്ലാസ് ടീച്ചറിനെ വിളിച്ചു ചോദിച്ചു. ടീച്ചർ പറയുന്നത് അവർക്ക് കുറച്ച് ദിവസമായി ആ ബേക്കറിക്കടക്കാരനെ സംശയമുണ്ടായിരുന്നു എന്നാണ്. മുതിർന്ന ക്ലാസ്സിലെ കുട്ടികൾ ഈ റാക്കറ്റിൽ അകപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. എന്നാലും ഇത്ര ചെറിയ ക്ലാസ്സിലെ കുട്ടികളെക്കൂടി അയാൾ ഇതിൽപ്പെടുത്തുമെന്ന് കരുതിയില്ല. ആ സ്കൂളിലെ മുതിർന്ന കുട്ടികൾ മാത്രമല്ല, സിറ്റിയിലെ കോളേജിൽ നിന്ന് യുവതീ യുവാക്കന്മാർ വരെ അവിടെ നിത്യ സന്ദർശകരായിരുന്നു എന്ന് കേൾക്കുന്നു.
എടീ നീ മോളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. അപരിചിതരോ, കൂട്ടുകാരോ ഒരു മിഠായി പോലും കൊടുത്താൽ വാങ്ങിക്കഴിക്കരുതെന്ന് പറഞ്ഞുകൊടുക്കണം. ഇതിന്റെയൊക്കെ പിന്നിൽ ഏതൊക്കെയോ മാഫിയകളുണ്ടെന്നാ എനിക്ക് തോന്നുന്നത്. അത്യാവശ്യമായി പിടിഎ മീറ്റിംഗ് വിളിക്കാൻ പ്രസിഡണ്ടിനോട് പറയണം. ഇതങ്ങനെ വിട്ടാൽ പറ്റില്ല, അനേകം കുട്ടികളുടെ ജീവിതം വച്ചാ ഈ മാഫിയകൾ കളിക്കുന്നത്. പോലീസും എക്‌സൈസും മാത്രമല്ല പൊതുജങ്ങളും അവരോട് ചേർന്ന് പട വെട്ടിയാലേ ഈ മഹാ തിന്മ നമ്മുടെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കാനാകു,
ഏതായാലും ഞാൻ എക്‌സൈസ് ഡിപ്പാർട്മെന്റുകാരെ ഒന്ന് വിളിക്കട്ടെ. കഴിഞ്ഞ ദിവസം അവരുടെ ഒരു പത്ര പരസ്യം കണ്ടിരുന്നു.
(സ്‌കൂൾ പരിസരത്ത് മയക്കുമരുന്ന് വില്പന സംശയം തോന്നിയാൽ Excise Department നെ പരാതി അറിയിക്കാൻ മടിക്കരുത്.
Landline: 04712322825 ; Mob: 9447178000; 9061178000; email : [email protected])
Summary : Careful about Drug Mafia in Kerala
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.