കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് വീണ്ടും തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാന്‍ ആവില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയില്‍ യു.ജി.സി നിലപട് വ്യക്തമാക്കിയത്.
പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയ്ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് നടപടി. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു.
ഇക്കാര്യം രേഖാമൂലം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് യു.ജി.സിക്ക് നിര്‍ദേശം നല്‍കി. നേരത്തെ കേസില്‍ യു.ജി.സിയെ കക്ഷി ചേര്‍ത്ത ഹൈക്കോടതി, ചാന്‍സലറായ ഗവര്‍ണര്‍, വൈസ് ചാന്‍സിലര്‍, സര്‍ക്കാര്‍ അടക്കമുള്ളവരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ ദിവസം പ്രിയ വര്‍ഗീസിന്റെ നിയമനം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സ്റ്റുഡന്‍സ് ഡയറക്ടര്‍ നിയമനവും ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമനത്തിന് വേണ്ട പ്രവൃത്തി പരിചയമില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.