ദുബായ് വിമാനത്താവളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം, പുതിയ കേന്ദ്രം തുടങ്ങുമെന്ന് ആ‍ർടിഎ

ദുബായ് വിമാനത്താവളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം, പുതിയ കേന്ദ്രം തുടങ്ങുമെന്ന് ആ‍ർടിഎ

ദുബായ്: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്ന പുതിയ കേന്ദ്രം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടങ്ങുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. വിമാനത്താവളത്തിലെ ടെർമിനല്‍ 1 ലായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. 

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് കണ്ണുപരിശോധന ആവശ്യമാണ്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാകും ഈ സൗകര്യം ഒരുക്കുക. പരിശോധനയില്‍ വിജയിച്ചാല്‍ ലഭ്യമായ ചാനലുകള്‍ വഴി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുകയോ പുതുക്കുകയോ ചെയ്യാമെന്ന് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മെഹബൂബ് പറഞ്ഞു. 

ആദ്യഘട്ടത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് സേവനം ലഭ്യമാകുക. പിന്നീട് 24 മണിക്കൂറുമെന്നുളള രീതിയിലേക്ക് പ്രവർത്തനം വിപുലീകരിക്കും. സാമൂഹിക ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സമൂഹത്തിലെ എല്ലാവർക്കും സേവനം ലഭ്യമാക്കുന്നതിനുമായാണ് പുതിയ ചുവടുവയ്പെന്നും അദ്ദേഹം വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.