ദുബായ്: ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലെത്തി. ഹോങ്കോംഗിനെ 40 റണ്‍സിനാണ് രോഹിത് ശര്‍മയും കൂട്ടരും വീഴ്ത്തിയത്. സ്‌കോര്‍: ഇന്ത്യ 192-2, ഹോങ്കോംഗ് 152-5. 26 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. സൂപ്പര്‍ ഫോറിലെത്തുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനാണ് ആദ്യമായി സൂപ്പര്‍ ഫോറിലെത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഹോങ്കോംഗിന് മികച്ച തുടക്കമാണ് ലഭിച്ചത്. തുടക്കത്തില്‍ ഓപ്പണര്‍ യാസിം മുര്‍താസയെ നഷ്ടപ്പെട്ടെങ്കിലും അവര്‍ പതറിയില്ല. ഒന്‍പത് റണ്‍സെടുത്ത മുര്‍താസയെ അര്‍ഷ്ദീപ് സിങ്ങാണ് പുറത്താക്കിയത്. പിന്നീട് ക്രീസിലൊന്നിച്ച നിസാകത് ഖാനും ബാബര്‍ ഹയാത്തും ചേര്‍ന്ന് നല്ല തുടക്കം സമ്മാനിച്ചു.
ഇരുവരും ഹോങ്‌കോംഗ് സ്‌കോര്‍ ആറോവറില്‍ 50 കടത്തി. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ നിസാകത് ഖാന്‍ നിര്‍ഭാഗ്യവശാല്‍ പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ രവീന്ദ്ര ജഡേജ റണ്‍ ഔട്ടാക്കി. പിന്നീട് വന്നവര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റുവീശിയതോടെ തോല്‍വിയിലും തലയുയര്‍ത്തി പിടിച്ച് മല്‍സരം അവസാനിപ്പിക്കാന്‍ അവര്‍ക്കായി.
ടോസ് നഷ്ട്ടപെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിലാണ് മികച്ച സ്‌കോര്‍ നേടിയത്. സൂര്യ 26 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ആറു സിക്സറുകളും സഹിതം 68 റണ്‍സ് നേടി. സൂര്യക്ക് പുറമെ വിരാട് കോഹ്‌ലി ഇന്ത്യന്‍ നിരയില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കി. 44 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയും മൂന്നു സിക്സറുകളും സഹിതം 59 റണ്‍സായിരുന്നു വിരാടിന്റെ സംഭാവന. രോഹിത് ശര്‍മ്മ 13 പന്തില്‍ 21 റണ്‍സും കെ.എല്‍ രാഹുല്‍ 39 പന്തില്‍ 36 റണ്‍സും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.