ഡാളസ് സെന്റ് തോമസ് ഇടവകയിൽ മാതൃജ്യോതിസിന്റെ നേതൃത്വത്തിൽ ധനശേഖരണാർഥം ഓണസദ്യ

ഡാളസ് സെന്റ് തോമസ് ഇടവകയിൽ മാതൃജ്യോതിസിന്റെ നേതൃത്വത്തിൽ ധനശേഖരണാർഥം ഓണസദ്യ

ഡാളസ്: ഡാളസ് സെന്റ്‌ ​തോമസ് സീറോ മലബാർ ഇടവകയിലെ മാതൃ ജ്യോതിസ് സംഘടനയുടെ നേതൃത്വത്തിൽ ധനശേഖരണാർത്ഥം ഓണസദ്യയും കലാപരിപാടികളും നടത്തപ്പെട്ടു.കേരളത്തിലെ ഒരു നിർധന കുടുംബത്തിനായുള്ള ഭവനനിർമ്മാണത്തിന് വേണ്ട ധനസമാഹരണത്തിന് വേണ്ടിയായിരുന്നു ഓണസദ്യ .ഞായറാഴ്ച രണ്ടാമത്തെ കുർബാനയ്ക്ക് ശേഷം ജൂബിലി ഹാളിൽവച്ച് കലാപരിപാടികളും ഓണസദ്യയും നടത്തപ്പെട്ടു.

കുട്ടികൾ നടത്തിയ പ്രർത്ഥനാ ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് മിഡിൽ സ്കൂൾ കുട്ടികൾ സന്ഘനൃത്തം അവതരിപ്പിച്ചു. മാതാക്കളും യുവജനങ്ങളും ചേർന്ന് നടത്തിയ മെഗാ തിരുവാതിര വളരെ ശ്രദ്ധേയമായി. മാതൃജ്യോതിസ് അംഗങ്ങളുടെ സംഘഗാനവും അവസാനം അരങ്ങേറിയ പുരുഷന്മാരുടെ സന്ഘനൃത്തവും പരിപാടിക്ക് കൊഴുപ്പേകി. മാതൃജ്യോതിസ് പ്രസിഡന്റ് ലൈസ കൊച്ചുപറമ്പിൽ സ്വാഗതവും സെക്രട്ടറി ഷേർളി ഷാജി നന്ദിപ്രകാശനവും നടത്തി. ഓണസദ്യയോട് കൂടി പരിപാടികൾക്ക് തിരശീല വീണു.



ഇടവക വികാരി ഫാ ജെയിംസ് നിരപ്പേലിന്റെ മാർഗദർശനവും പൂർണ്ണ പിന്തുണയും പരിപാടിയുടെ നെടുംതൂണായി. സംഘടനാ ഭാരവാഹികളുടെയും അംഗങ്ങളുടെയും അശ്രാന്ത പരിശ്രമവും എടുത്തു പറയേണ്ടതില്ല. ഇമ്മാനുവേൽ ആരാധനാ ​മഠത്തിന്റെ മദർ ​ സുപ്പീരിയർ സി മരിയ തെങ്ങുംതോട്ടം SABS, സി ക്ലെറിൻ കൊടിയന്തറ SABS എന്നിവരുടെ പരിപാടിയിലുടനീളമുള്ള പൂർണ്ണ പിന്തുണയും അധ്വാനവും സജീവമായിരുന്നു.



മാതൃജ്യോതിസ് ഭാരവാഹികളായ ലൈസ കൊച്ചുപറമ്പ്,ഷേർളി ഷാജി, എനട്,ദീപ സണ്ണി,ജെയ്സ് ഒഴുകയിൽ,ലവ്‌ലി ഫ്രാൻസിസ്, ആൻസി ജിൻസ് എന്നിവരോടൊപ്പം അനേകം മാതൃജ്യോതിസ് അംഗങ്ങൾ വിശ്രമമില്ലാതെ അധ്വാനിച്ചതിന്റെ ഫലമായിരുന്നു സ്വാദിഷ്ടമായ ഓണവിഭവങ്ങളും കലാപരിപാടികളും. ഓണസദ്യയുടെ പാചകത്തിന് ചുക്കാൻ പിടിച്ചത് 'ചീഫ് ഷെഫ്' ഉഷ ഓസ്റ്റിൻ ആയിരുന്നു. മാതാക്കൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ട് ഇടവകയിലെ അനേകം പിതാക്കന്മാരും യുവജനങ്ങളൂം എത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.