ഷാർജ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വർണവേട്ട

ഷാർജ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വർണവേട്ട

ഷാർജ: ഷാർജ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4,30,000 ദിർഹത്തിന്‍റെ സ്വർണമാണ് വിമാനത്താവളപോലീസ് പിടികൂടിയത്. 35 വയസുളള ഏഷ്യാക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ബാഗേജില്‍ നിന്ന് സ്വർണം കണ്ടെടുത്തതെന്ന് വിമാനത്താവള പോലീസ് വിഭാഗം മേധാവി ലെഫ്റ്റനന്‍റ് കേണൽ മതാർ സുൽത്താൻ അൽ കെത്ബി പറഞ്ഞു.


സ്വർണം വാങ്ങിയ ബില്ലോ മറ്റ് രേഖകളോ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. യുഎഇയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നുമാണ് സ്വർണം കിട്ടിയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സ്വർണം ലഭിച്ചത് അധികൃതരെ അറിയിക്കാതെ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്വർണകടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്. 

സംഭവത്തില്‍ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.ഇത്തരത്തില്‍ കണക്കിൽ പെടാത്ത സ്വത്ത് ലഭിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഉടനെ വിവരം അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.