ഇന്ത്യ യുഎഇ സഹകരണ ചർച്ചകള്‍ക്ക് തുടക്കം, ഡോ എസ് ജയശങ്കറിന്‍റെ സന്ദർശനം ആരംഭിച്ചു

ഇന്ത്യ യുഎഇ സഹകരണ ചർച്ചകള്‍ക്ക് തുടക്കം, ഡോ എസ് ജയശങ്കറിന്‍റെ സന്ദർശനം ആരംഭിച്ചു

അബുദബി: ഇന്ത്യ യുഎഇ സഹകരണ ചർച്ചകള്‍ക്ക് തുടക്കമായി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ ബുധനാഴ്ച യുഎഇയിലെത്തി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ യു.എ.ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ വകുപ്പ് അസി. അണ്ടർസെക്രട്ടറി അബ്ദുല്ല മുഹമ്മദ് അൽബുലൂകി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. അമൻ പുരി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി അദ്ദേഹം കൂടികാഴ്ച നടത്തി.

അബുദബിയിലെ നിർമ്മാണം പുരോഗമിക്കുന്ന ഹിന്ദു ക്ഷേത്രം അദ്ദേഹം സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള സമഗ്ര സാമ്പത്തിക സഹകരണ കരാറിന്‍റെ പുരോഗതി ഇന്ന് നടക്കുന്ന നിർണായക ചർച്ചകളില്‍ വിലയിരുത്തും. 14 മത് ഇന്ത്യ യുഎഇ ജോയിന്‍റ് കമ്മീഷന്‍ മീറ്റിംഗ്, മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗ്, യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സായിദ് അല്‍ നഹ്യാനുമായുളള കൂടികാഴ്ച തുടങ്ങിയവയാണ് പ്രധാന ഔദ്യോഗിക പരിപാടികള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.