ടെക്സാസിലേക്ക് അനധികൃതമായി പ്രവേശിച്ച കുടിയേറ്റക്കാരെ ചിക്കാഗോയിലേക്ക് അയച്ച് ഗ്രെഗ് അബോട്ട്

ടെക്സാസിലേക്ക് അനധികൃതമായി പ്രവേശിച്ച കുടിയേറ്റക്കാരെ ചിക്കാഗോയിലേക്ക് അയച്ച് ഗ്രെഗ് അബോട്ട്

വാഷിങ്ടണ്‍: കുടിയേറ്റ നയത്തില്‍ ഡെമോക്രാറ്റായ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കനായ ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടും തമ്മിലുള്ള രാഷ്ട്രീയ യുദ്ധം മുറുകവേ, ടെക്സാസിലേക്ക് വന്ന അറുപതോളം കുടിയേറ്റക്കാരെ അബോട്ട് സര്‍ക്കാര്‍ ചിക്കാഗോയിലേക്ക് കയറ്റിവിട്ടു. ചിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫൂട്ടുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് നടപടി.

കുടിയേറ്റക്കാര്‍ തങ്ങളുടെ നഗരത്തിലേക്കു വരുന്നതില്‍ തടസമില്ലെന്ന് ഡെമോക്രാറ്റായ ലൈറ്റ്ഫൂട്ട് നിലപാട് അറിയിച്ചു. തുടര്‍ന്ന് ടെക്സാസ് സര്‍ക്കാര്‍ സ്വന്തം ചെലവില്‍ കുടിയേറ്റക്കാരെ ചിക്കാഗോയിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു.

രാജ്യത്തെ കുടിയേറ്റ നയം നടപ്പാക്കിയിട്ടില്ലാത്ത ടെക്സാസില്‍ കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളുക അസാധ്യമാണെന്ന് അബോട്ട് ചിക്കാഗോ മേയറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിലപാട് അറിയിച്ചു. ബൈഡന്റെ കുടിയേറ്റ നയത്തോട് അഭിമുഖ്യം പുലര്‍ത്തുന്ന ലോറി ലൈറ്റ്ഫൂട്ട് ആകട്ടെ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ടെക്സാസില്‍ നിന്ന് അഞ്ച് ഡസനോളം കുടിയേറ്റക്കാരെ ചിക്കോഗോയിലേക്ക് അയച്ചത്. ലോറി ലൈറ്റ്ഫൂട്ട് വക്താവ് റയാന്‍ ജോണ്‍സണ്‍ ഇക്കാര്യം ട്വിറ്ററില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ഡാറ്റ അനുസരിച്ച് ഏപ്രില്‍ മുതല്‍ വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലേക്ക് മാത്രം 7,000 ത്തിലധികം കുടിയേറ്റക്കാരെ ടെക്സാസ് എത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടു വരെ ഇതിനായി 13 ദശലക്ഷം ഡോളറോളം അബോട്ട് സര്‍ക്കാര്‍ ചെലവഴിച്ചു. 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 ജൂലൈ 31 വരെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 1.8 ദശലക്ഷം കുടിയേറ്റക്കാരെ യു.എസ് ബോര്‍ഡര്‍ പട്രോളിംഗ് ടീം അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

അതേസമയം കുടിയേറ്റക്കാരെ സ്വീകരിച്ച വാഷിംഗ്ടണിലെയും ന്യൂയോര്‍ക്ക് സിറ്റിയിലെയും ഡെമോക്രാറ്റുകളായ മേയര്‍മാര്‍ ഫെഡറല്‍ സഹായത്തിനായി മുറവിളി കൂട്ടുകയാണ്. സംസ്ഥാനത്തേക്ക് വന്ന കുടിയേറ്റക്കാരെ സ്ഥിരമായി പാര്‍പ്പിക്കുന്നതിനും വൈദ്യസഹായം ഉറപ്പാക്കുന്നതിനും പാടുപെടുകയാണ് ഇവര്‍. ടെക്സാസ്, അരിസോണ ഗവര്‍ണര്‍മാര്‍ കുടിയേറ്റക്കാരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്‍ സര്‍ക്കാരാണ് ഭരണത്തിലുള്ളത്.

വിശദമായ വായനയ്ക്ക്:

ബൈഡന്റെ ഉദാര സമീപനത്തിന് മറിപടിയായി ടെക്‌സാസ് ഗവര്‍ണര്‍ വാഷിങ്ടണില്‍ എത്തിച്ചത് 922 അനധികൃത കുടിയേറ്റക്കാരെ

കുടിയേറ്റ പ്രശ്‌നത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ടെക്‌സാസ്; ബൈഡന്റെ വീട്ടുമുറ്റത്ത് കുടിയേറ്റക്കരെ എത്തിച്ച് ഗവര്‍ണര്‍ അബോട്ടിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.