ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. മൂടല്‍ മഞ്ഞ് ശക്തമായതോടെകാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശങ്ങള്‍ മുന്നറിയിപ്പ് നിർദ്ദേശങ്ങള്‍ നല്‍കി. റോഡുകളില്‍ കാഴ്ച പരിധി കുറഞ്ഞു. ശ്രദ്ധയോടെ നിർദ്ദേശങ്ങള്‍ പാലിച്ചുവേണം വാഹനമോടിക്കാനെന്ന് പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് വിവര ബോർഡുകളിലെ വേഗമുന്നറിയിപ്പ് പാലിക്കണമെന്ന് അബുദബി പോലീസും ഓർമ്മിപ്പിച്ചു.
വ്യാഴാഴ്ച പുറത്തിറക്കിയ കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് രാജ്യത്ത് ചൂട് കുറയും. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. ഇന്ത്യന്‍ മണ്‍സൂണിന്‍റെ ശക്തി കുറയുകയാണ്. മരുഭൂമിയില്‍ ചൂടില്‍ വ്യതിയാനങ്ങള്‍ വന്നേക്കും. പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മഴമേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.