എസ്.എം.വൈ.എം പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

എസ്.എം.വൈ.എം പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

വിഴിഞ്ഞം: തീരദേശ ജനതയുടെ അതിജീവനത്തിനായിട്ടുള്ള പോരാട്ടത്തിന് എസ്.എം.വൈ.എം പാലാ രൂപത സമിതിയുടെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് വിഴിഞ്ഞം പോർട്ടിൽ വെച്ച് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

 വികസനത്തിനെതിരല്ല പക്ഷേ ജനങ്ങളുടെ കണ്ണീര് കാണാതെ വികസനവുമായി മുന്നോട്ടു പോകുന്നത് ആർക്കു ഗുണം ചെയ്യുമെന്നും സംസ്ഥാന സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കണമെന്നും, പ്രളയ സമയത്ത് തീരദേശ ജനതയുടെ ആവശ്യം വരികയും തിരിച്ച് അവരുടെ ഒരാവശ്യസമയത്ത് അവരെ ഓർക്കാതിരിക്കുകയും ചെയ്യുന്നത് മനുഷ്യത്വരഹിതമാണെന്നും, നിലനിൽപ്പിനായിട്ടുള്ള ഈ സമരത്തിന് തുടർന്നും പാലാ രൂപതയുടെ സഹകരണം ഉണ്ടാകുമെന്നും എസ്.എം.വൈ.എം പാലാ രൂപതാ പ്രസിഡൻ്റ് ജോസഫ് കിണറ്റുകര അറിയിച്ചു.

യോഗത്തിൽ എസ്.എം വൈ.എം പാലാ രൂപതാ ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, ഡി.സി.എം.എസ് ഡയറക്ടർ ഫാ ജോസ് വടക്കേക്കുറ്റ്, പി.എസ്.ഡബ്ലു.എസ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, ഫാ തോമസ് പുതുപ്പറമ്പിൽ, ഫാ ആന്റണി വാഴക്കാലായിൽ, ഫാ മാത്യു പന്തിരുവേലിൽ, സി. ടീന എസ്.എ.ബി.എസ്, രൂപതാ വൈസ് പ്രസിഡന്റ്‌ റിന്റു റെജി, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, സെക്രട്ടറി ടോണി കവിയിൽ, വിവിധ ഫൊറോനാ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.