തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ലോഗോ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പ്രകാശനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ലോഗോ ഏറ്റുവാങ്ങി.
ഇന്നലെയാണ് തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ നിയമസഭ പാസാക്കിയത്. ജനങ്ങളെ സേവിക്കാൻ ബാധ്യതപ്പെട്ട ഒരു സംവിധാനമാണ് തദ്ദേശ സ്വയം ഭരണ പൊതു സര്‍വീസിലൂടെ നിലവില്‍ വരുന്നത്. അത് ഉറപ്പ് വരുത്തേണ്ടത് ജനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുമാണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാ സങ്കല്‍പ്പമനുസരിച്ചു തന്നെ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ത്രിതല പഞ്ചായത്തുകളെയും നഗരപാലികാ സംവിധാനങ്ങളെയും അറകെട്ടി നിര്‍ത്തുന്ന നിലവിലുള്ള വകുപ്പ് ഘടനകളാണ് ഏകീകരണത്തോടെ ഇല്ലാതാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.