സൗദി അറേബ്യ സന്ദ‍ർശിക്കാന്‍ ഇ വിസ സംവിധാനമൊരുങ്ങുന്നു

സൗദി അറേബ്യ സന്ദ‍ർശിക്കാന്‍ ഇ വിസ സംവിധാനമൊരുങ്ങുന്നു

റിയാദ്: സൗദി അറേബ്യ സന്ദർശിക്കാന്‍ ജിസിസിയിലെ താമസക്കാർക്ക് ഇ വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം. സൗദിയില്‍ സന്ദർശനം ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈന്‍ പോർട്ടല്‍ വഴി ഇ വിസയ്ക്ക് അപേക്ഷിക്കാം. ജിസിസിയിലെ പ്രവാസികളെ രാജ്യത്തേക്ക് ആകർഷിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇവർക്ക് എളുപ്പത്തില്‍ വിസ നേടുന്നതിനും സൗദി സന്ദശിക്കുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും.  

www.visitsaudi.com/visa എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
യുകെ, യുഎസ്, ഷന്‍ഗന്‍ വിസയുളളവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുളള ബിസിനസ് വിസ അല്ലെങ്കില്‍ സന്ദർശക വിസ ഉളളവർ അതുപയോഗപ്പെടുത്തി ഒരിക്കലെങ്കിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുണ്ടാകണമെന്നുളളതാണ് നിബന്ധന.

ഡിജിറ്റല്‍ നവീകരണം പ്രയോജനപ്പെടുത്തുന്നതോടെ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം, ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുളളവരെ സൗദി അറേബ്യയിലേക്ക് ക്ഷണിക്കുകയാണെന്നും ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതേബ് പറഞ്ഞു. സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ വിഷന്‍ 2030 യുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. ടൂറിസം മേഖല വികസിക്കുന്നതിനൊപ്പം വിസ സംബന്ധിയായി രാജ്യമെടുക്കുന്ന സുപ്രധാനമായ ചുവടുവയ്പാണ് ഇതെന്നും അദ്ദേഹം വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.