സഭയിൽ അൽമായർക്ക് കൂടുതൽ പങ്കാളിത്തം: കർദ്ദിനാളുമാരുമായുള്ള മാർപ്പാപ്പയുടെ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം

സഭയിൽ അൽമായർക്ക് കൂടുതൽ പങ്കാളിത്തം: കർദ്ദിനാളുമാരുമായുള്ള മാർപ്പാപ്പയുടെ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം

ഫ്രാൻസിസ് മാർപ്പാപ്പ ഓഗസ്റ്റ് 29-30 തീയതികളിൽ കത്തോലിക്കാ സഭയിലെ കർദ്ദിനാളുമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന ചർച്ചാ വിഷയം അൽമായർക്ക് സഭയിൽ കൂടുതൽ അധികാര പങ്കാളിത്തം നൽകുന്നതിനെക്കുറിച്ചായിരുന്നു. 20 നവ കർദ്ദിനാളുമാരുൾപ്പടെ മൊത്തം വരുന്ന 226 പേരിൽ 200-നടുത്തുള്ള കർദ്ദിനാളുമാർ ദ്വിദിന സമ്മേളനത്തിൻറെ പ്രഥമദിനത്തിൽ സന്നിഹിതരായിരുന്നു.

സഭാ ഭരണം, വത്തിക്കാൻ ഉദ്യോഗസ്ഥർക്കുള്ള കാലാവധി പരിധി, സാമ്പത്തിക ഘടന തുടങ്ങിയ കാര്യങ്ങളും ചർച്ചാ വിഷയമായിരുന്നു. പ്രധാനപ്പെട്ട വത്തിക്കാൻ ഓഫീസുകളുടെ തലപ്പത്തു അൽമായരെ നിയമിക്കാൻ അനുവദിക്കുന്ന ഒരു പുതിയ അപ്പസ്തോലിക ഭരണഘടന രൂപീകരിക്കാനും, സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക്  കൂടുതൽ തീരുമാനമെടുക്കാനുള്ള റോളുകൾ നൽകാനുമുള്ള ചർച്ചകൾ നടന്നു. അല്മായ വ്യക്തികളുടെ പങ്ക്, സാമ്പത്തിക സുതാര്യത, സിനഡാലിറ്റി, പുതിയ ഭരണ സ്ഥാപനം, ദൗത്യത്തിലേക്കുള്ള ആഹ്വാനം, ഇന്നത്തെ ലോകത്ത് സുവിശേഷ പ്രഘോഷണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഊന്നൽ നൽകി കൂരിയായും സാർവത്രിക സഭയും നേരിടുന്ന വെല്ലുവിളികൾ അടക്കം ഈ സമ്മേളനത്തിൽ ചർച്ച ചെയ്തു.
 
സമ്മേളനത്തിൽ പങ്കെടുത്തവരെ   മൊത്തം 12 ഭാഷാ ഗ്രൂപ്പുകളായി തിരിച്ചിരുന്നു (ഇംഗ്ലീഷിൽ നാല്, ഇറ്റാലിയൻ ഭാഷയിൽ നാല്, ഫ്രഞ്ച് ഭാഷയിൽ രണ്ട്, സ്പാനിഷ് ഭാഷയിൽ രണ്ട്). യുഎസ് കർദ്ദിനാളായ ന്യൂയോർക്കിലെ തിമോത്തി ഡോലനും വാഷിംഗ്ടണിലെ വിൽട്ടൺ ഗ്രിഗറിയും വക്താക്കളായി പ്രവർത്തിച്ചു.
ജൂൺ 5-ന് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്ന പുതിയ ഭരണഘടനയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഹൃദയത്തിൽ നിന്ന് സംസാരിക്കണമെന്ന് യോഗത്തിന്റെ തുടക്കത്തിൽ ഫ്രാൻസിസ് പാപ്പാ കർദിനാളുമാരോട് പറഞ്ഞു.
റോമൻ കൂരിയ നവീകരണത്തെ അധികരിച്ച് പുറപ്പെടുവിച്ച് അപ്പൊസ്തോലിക്ക് കോൺസ്റ്റിറ്റ്യൂഷൻ “പ്രെദിക്കാത്തെ എവഞ്ചേലിയം ” (Praedicate Evangelium) വിവിധ വത്തിക്കാനിലെ ഓഫീസുകളുമായുള്ള ചർച്ചയുടെ ഫലമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. 2013-ൽ പാപ്പ ആദ്യമായി രൂപീകരിച്ച മാർപാപ്പയുടെ കൗൺസിൽ ഓഫ് കാർഡിനൽസ്  ആയിരുന്നു ഈ പ്രക്രിയയ്ക്ക് നേതൃത്വം നൽകിയത്, അതിനുശേഷം ഏകദേശം ത്രൈമാസികമായി യോഗം ചേർന്നു, കഴിഞ്ഞ ഒമ്പത് വർഷമായി പല പരിഷ്കാരങ്ങളും ക്രമേണ നടപ്പിലാക്കി.

ഓരോ വത്തിക്കാൻ ഡികാസ്റ്ററിയുടെയും തലവന്മാർ അഞ്ച് വർഷത്തേക്ക് സേവനമനുഷ്ഠിക്കണമെന്ന ഭരണഘടനയുടെ ആവശ്യകതയെക്കുറിച്ചുള്ള ചോദ്യങ്ങളും നടപടിക്രമങ്ങൾക്കിടയിൽ ഉയർന്നുവന്നതായി റിപ്പോർട്ടുണ്ട്. വത്തിക്കാൻ ക്യൂരിയയിൽ പല ഡിക്കാസ്റ്ററികൾക്കും അൽമായരെ നിയമിക്കാനും സഭാ ഭരണഘടനയിൽ കൂടുതൽ പ്രൊഫഷണൽ ആയിട്ടുള്ള ആളുകളെ നിയമിക്കാനും നീക്കമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.