ന്യൂഡല്‍ഹി: വിമാനങ്ങള്‍ ഒന്നിച്ച് നിര്‍ത്തലാക്കിയതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തിക്കും തിരക്കും. ജര്‍മ്മനിയുടെ ലുഫ്താന്‍സ എയര്‍ലൈന്‍സാണ് ഒരുമിച്ച് ലോകമെമ്പാടുമുള്ള 800 വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. ഇതോടെ വിമാനത്തില്‍ സഞ്ചരിക്കാനിരുന്ന യാത്രക്കാരെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ 700 ഓളം യാത്രക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലേക്കും രണ്ട് ഫ്ലൈറ്റുകളാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇവ രണ്ടും വെള്ളിയാഴ്ച റദ്ദാക്കുകയായിരുന്നു. പുലര്‍ച്ചെ 2.50ന് യാത്രക്കാരുമായി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകാനിരുന്ന എല്‍എച്ച് 761 വിമാനവും, 400 യാത്രക്കാരുമായി മ്യൂണിക്കിലേക്ക് പോകാനിരുന്ന എല്‍ 763 വിമാനവുമാണ് റദ്ദാക്കിയത്. അവസാന നിമിഷത്തെ നിര്‍ത്തിവെക്കല്‍ യാത്രക്കാരിലും ബുദ്ധിമുട്ടുണ്ടാക്കി.
പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ വിമാനത്താവളത്തില്‍ ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ക്കും സാധിക്കുന്നില്ലെന്നാണ് വിവരം. പൈലറ്റുമാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ് നിര്‍ത്തലാക്കിയത്. ശമ്പളത്തില്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.